24 മണിക്കൂറിനിടെ രാജ്യത്ത് 3,79,257 പേര്‍ക്ക് കൊവിഡ്, പ്രതിദിന മരണ സംഖ്യ 3000 കടന്നു
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3645 കൊവിഡ് മരണങ്ങള്‍ കൂടി ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് ആകെ 1,83,76,524 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
1,50,86,878 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായിരിക്കുന്നത്. ആകെ മരണസംഖ്യ 2,04,832ലേക്ക് ഉയര്‍ന്നു. 30,84,814 ആക്ടീവ് കേസുകള്‍ ആണ് രാജ്യത്ത് ഉളളത്. ഇതുവരെ 15,00,20,648 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയിരിക്കുന്നത് എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു. 18 മുതല്‍ 45 വയസ്സ് വരെയുളള ആളുകള്‍ക്ക് കൊവിഡ് വാക്‌സിനേഷനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്.
കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് വാക്‌സിനേഷന്‍ തുടരുന്നു; ചിത്രങ്ങള്‍ കാണാം

Recommended Video
ഒരാഴ്ചയായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ ആണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്ന് തുടങ്ങിയത്. ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യം, മെഡിക്കല്‍ ഓക്‌സിജന്‍ , പ്രധാനപ്പെട്ട ആന്റി വൈറല്‍ മരുന്നുകള്‍ എന്നിവയുടെ ക്ഷാമം രാജ്യത്തെ സ്ഥിതി അതീവഗുരുതരമാക്കുന്നു.
പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ശനിയാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങാം. എന്നാല്‍ പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം ആണ് ഉയര്‍ത്തിക്കാട്ടുന്നത്. ബുധനാഴ്ച കൊവിന്‍ ആപ്പ് വഴി 1.3 കോടിയില്‍ അധികം ആളുകളാണ് വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡിനെ നേരിടാന്‍ അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ അടക്കമുളള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.












Click it and Unblock the Notifications