കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 60000ത്തില്‍ താഴെ, 81 ദിവസത്തിനു ശേഷം

Google Oneindia Malayalam News

ദില്ലി: 81 ദിവസത്തിനുശേഷം രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 60,000-ത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,419 പേര്‍ക്കാണ്. രാജ്യത്താകമാനം ഇതുവരെ 2,87,66,009 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ സുഖം പ്രാപിച്ചു.

തുടര്‍ച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 96.27% ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,29,243 ആയി കുറഞ്ഞിട്ടുണ്ട്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി. നിലവില്‍ ഇത് 3.43 ശതമാനമാണ്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

covid

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.22% ആയി.. തുടര്‍ച്ചയായ 13-ാം ദിവസവും 5 ശതമാനത്തില്‍ താഴെയാണിത്. രാജ്യത്ത് കൊവിഡ് പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചിച്ചുണ്ട്. ഇതുവരെ ആകെ നടത്തിയത് 39.10 കോടി പരിശോധനകളാണ് എന്നാണ് കണക്ക്. വാക്സിനേഷനും സജീവമായി പുരോഗമിക്കുന്നു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 27.66 കോടി ഡോസ് വാക്‌സിനാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതിനിടെ കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അതേസമയം കേസുകളുടെ എണ്ണം പരിഗണിച്ച് 38 ജില്ലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുമുണ്ട്. ചെന്നൈ, തിരുവളളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളുമായി ജില്ലയ്ക്കുള്ളിലും പുറത്തും പൊതുഗതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Covid Updates: 58,419 new Covid cases in India within last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X