Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിൽ കോവിഡ് കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണം; ലോക്ക്ഡൗണിന് സാധ്യത?

ഡൽഹി: മുംബൈയിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം. കേസുകളിലെ വർധനവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി എം സി) ആണ് നിർദ്ദേശം നൽകിയത്.

മൺസൂൺ കണക്കിലെടുത്ത് രോഗ ലക്ഷണങ്ങൾ വർധിക്കാനും കേസുകളുടെ എണ്ണം ഉയരാനും ഇടയുണ്ട്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും എല്ലാ പ്രായക്കാർക്കും കൊവിഡ് വാക്സിനേഷൻ നൽകണമെന്നും ബി എം സി ആവശ്യപ്പെട്ടു.

covid

അതേസമയം, ചൊവ്വാഴ്ച മുംബൈയിൽ അഞ്ഞൂറിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 114 ദിവസത്തിനുള്ളിൽ അഞ്ഞൂറിലധികം കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായാണ്.

അതേസമയം, മഹാരാഷ്ട്രയിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണ്. എഴുനൂറിലധികം കേസുകളാണ് മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഏപ്രിലിൽ മാത്രം മഹാരാഷ്ട്രയിൽ 182 ശതമാനം കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്.

ബി എം സി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം. കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 12 വയസ്സു മുതൽ 18 വയസ്സു വരെയുള്ള പ്രായക്കാരിൽ ബൂസ്റ്റർ ഡോസ് വാക്സിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു തുടങ്ങണം. ടെസ്റ്റിംഗ് ലാബുകളിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ബി എം സി വ്യക്തമാക്കി. അതേസമയം, ആശുപത്രിയിലെ ജീവനക്കാരും ജാഗ്രത പാലിക്കണം എന്ന് ബി എം സി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ ജീവനക്കാർ, മെഡിക്കൽ സംഘങ്ങൾ, ആംബുലൻസുകൾ എന്നിവ ഉറപ്പു വരുത്തണം. സ്വകാര്യ ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് ബി എം സി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

അതേസമയം, 3475, സജീവ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വെറും 414 മാത്രമാണ്. കേസുകൾക്ക് ആനുപാതികമായി ഗുരുതരമായ രോഗങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഓഫീസർ ഡോ.പ്രദീപ് അവാതെ പറഞ്ഞു. സമീപകാലത്ത് പുതിയ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വകഭേദമായ ബി എ.4, ബി എ 5 കേസുകൾ മെയ് ആദ്യം മുതൽ മഹാരാഷ്ട്രയിൽ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് കേസുകളുടെ ഗണ്യമായ വർധനവിന് കാരണമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ കൊവിഡ് വൈറസ് ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ വർധവി ഉണ്ടായാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. 231 ശതമാനം കേസുകൾ ആയിരുന്നു വർധിച്ചത്. എന്നാൽ, കോവിഡ് രോഗബാധ തിങ്കളാഴ്ച വരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 215 ആയിരുന്നു. ഇത് ഏപ്രിലിൽ 65 ഉം മാർച്ചിൽ 149 ഉം ആയിരുന്നു. അതേസമയം, കൊവിഡ് കേസുകൾ സംസ്ഥാനത്ത് ആയിരം കവിയുന്ന സാഹചര്യം തുടരുകയാണെങ്കിൽ മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ സിറ്റി ഗാർഡിയൻ മന്ത്രി അസ്ലം ഷെയ്ഖ് വ്യക്തമാക്കി.

മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

"രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. വിമാനക്കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ആളുകൾ ശ്രദ്ധിച്ചില്ലെങ്കിൽ, കൊവിഡ് നിയന്ത്രണങ്ങൾക്ക് ഉളള സാധ്യത തള്ളിക്കളയാനാവില്ല," അസ്ലം ഷെയ്ഖ് പറഞ്ഞു. അതേസമയം, കേരളത്തിലും കൊവിഡ് കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 1197 പേർക്കാണ് കേരളത്തിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+