തിങ്കളാഴ്ച മുതൽ മാസ്ക് വേണ്ട; പിഴയും ഇല്ല; ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവ് ഇങ്ങനെ
ഡൽഹി: ഡൽഹിയിൽ സ്വകാര്യ കാറിൽ മാസ്‌ക് ധരിക്കാത്ത യാത്ര ചെയ്യാൻ കഴിയും. തിങ്കളാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ഡൽഹി സർക്കാരാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്.
എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഡൽഹിയിൽ നീക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്. ഇനി മുതൽ നാല് ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് തുടരണം.

എന്നാൽ, കൊവിഡ് രോഗ വ്യപനം ഉയർന്ന സാഹചര്യത്തിൽ കാറിൽ ഒറ്റയ്ക്ക് പോകുന്ന യാത്രക്കാരനും മാസ്ക്ക് ധരിക്കണം എന്ന് നിർബന്ധമായിരുന്നു. കാറിനുള്ളിൽ മാസ്‌ക് ധരിക്കുന്നതിൽ ഡ്രൈവർമാർക്ക് ഇളവ് നൽകിയിരുന്നു. ഈ മാസം ആദ്യമാണ് ഉത്തരവ് പ്രബല്യത്തിൽ വന്നിരുന്നത്.
അതേസമയം, ഡൽഹിയിൽ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കിയതായി ഡൽഹി സർക്കാർ അറിയിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തെ തുടർന്നാണ് നടപടി ഉണ്ടായത്. ഡൽഹിയിലെ രാത്രി കർഫ്യൂ പിൻവലിച്ചു. തലസ്ഥാനത്തെ എല്ലാ സ്കൂളുകളോടും ഏപ്രിൽ മുതൽ നേരിട്ടുളള ക്ലാസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 2000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ ശനിയാഴ്ച 11,499 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് ഇന്നലത്തേതിനേക്കാൾ 12.6 ശതമാനം കുറവാണ്. ശനിയാഴ്ചയുളള കണക്ക് പ്രകാരം, ഇന്ത്യയിലെ ആകെയുളള കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആണ്. എന്നാൽ, അതേസമയം സജീവ കേസുകൾ 1,21,881 ആയി കുറഞ്ഞു. പ്രതിദിനം 255 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരണസംഖ്യ 5,13,481 ആയി ഉയർന്നു. ഇതോടെ, രാജ്യത്ത് തുടർച്ചയായി 20-ാം ദിവസവും പ്രതിദിന കോവിഡ്-19 കേസുകൾ ഒരു ലക്ഷത്തിൽ താഴെ രേഖപ്പെടുത്തി.












Click it and Unblock the Notifications