കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ ഇനി 24 മണിക്കൂറും സ്വീകരിക്കാം; വാക്‌സിന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്‌ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നല്‍കുന്ന ആശുപത്രികളില്‍ 24മണിക്കൂറും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലേക്ക്‌ സമയക്രമത്തില്‍ മാറ്റം വരുത്താനാണ്‌ കേന്ദ്രത്തിന്റെ തീരുമാനം.

കോവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ നല്‍കുന്നതിന്‌ മുന്‍പ്‌ നല്‍കിയ സമയക്രത്തില്‍ മാറ്റം വരുത്തുകയാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌ വര്‍ധന്‍ പറഞ്ഞു. " വാക്‌സിന്‍ വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സമയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്‌. ഇനി മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ എടുക്കാവുന്ന രീതിയിലേക്കാണ്‌ മാറ്റങ്ങള്‍ വരുത്തുന്നത്‌" മന്ത്രി പറഞ്ഞു.

vaccine

വാക്‌സിന്‍ നല്‍കുന്ന ആശുപത്രികളില്‍ ഏത്‌ സമയത്ത്‌ എത്തിയാലും പ്രതിരോധ കുത്തിവെപ്പ്‌ സ്വീകരിക്കാവുന്ന തരത്തിലാണ്‌ സമയമാറ്റങ്ങള്‍. നിശ്ചിത സമയത്ത്‌ മാത്രമേ വാക്‌സിന്‍ നല്‍കൂ എന്ന രീതി ഇനി തുടരേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കൊവിഡ്‌ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരമാവധി വേഗത്തിലാക്കണമെന്ന്‌ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ കോവിന്‍ ആപ്പുമായി ബന്ധിപ്പിച്ചാണ്‌ വാക്‌സിനേഷന്‍ രാജ്യത്ത്‌ പുരോഗമിക്കുന്നത്‌.

രജ്യത്ത്‌ രണ്ടാം ഘട്ടത്തില്‍ 60 വയസിനുമുകളില്‍ പ്രായമായവര്‍ക്കും, 45 വയസിനും 60 വയസിനുമിടയില്‍ ഗുരുതര രോഗമനുഭവിക്കുന്നവര്‍ക്കുമാണ്‌ വാക്‌സിന്‍ നല്‍കുന്നത്‌. സ്വന്തമായി രജിസ്‌റ്റര്‍ ചെയതവര്‍ക്കു മാത്രമേ വാക്‌സിന്‍ എടുക്കാന്‍ സാധിക്കു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരേഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിന്‍ വിതരണം നല്‍കിയത്‌.

അതിനിടെ ഇന്ത്യ അടിയന്തരാനുമതി നല്‍കിയ കൊവിഡ്‌ വാക്‌സിനുകളില്‍ ഒന്നായ ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന്‌ കമ്പനി വ്യക്തമാക്കി. മൂന്നം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക്‌ ശേഷം കമ്പനിയാണ്‌ ഈ വിവരം പുറത്തുവിട്ടതെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.

English summary
covid vaccination; center changed time for covid vaccination to 24 hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X