കൊവിഡ് വാക്സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ..ഇതുവരെ നൽകിയത് 32.36 കോടി ഡോസ്
ദില്ലി; കൊവിഡ് വാക്സിൻ വിതരണത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ. ഇതുവരെ രാജ്യത്ത് 32.36 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 17,21,268 ഡോസ് വാക്‌സിനാണ് നൽകിയത്. അതേസമയം അമേരിക്കയിൽ മുതിർന്ന ആളുകളിൽ 46.5 ശതമാനം പേർക്കും വാക്സിൻ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ വിഭാഗത്തിൽ ഇതുവരെ 4 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. സൗജന്യ വാക്സിനേഷൻ നയം ആരംഭിച്ച ജൂൺ 21 മുതൽ 3 കോടതി 91 ലക്ഷം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

അതേസമയം തുടര്‍ച്ചയായ 21 ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,148 പേര്‍ക്കാണ്.നിലവില്‍ രാജ്യത്തു ചികിത്സയിലു ള്ളത് 5,72,994 പേരാണ്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,409 ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.89% മാത്രമാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,578 പേരാണ് രോഗമുക്തരായത്.
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 12,000-ത്തിലധികമാണ് (12,430) രോഗമുക്തരുടെ എണ്ണം.രാജ്യത്താകെ 2,93,09,607 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,578 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.8% ആയി.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.81 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.94 ശതമാനവുമാണ്. തുടര്‍ച്ചയായ 21-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications