കൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാം
രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണത്തിന് തിങ്കളാഴ്ച മുതല്‍ തുടക്കമായതോടെ ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിച്ച് കഴിഞ്ഞു. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർക്കും വാക്‌സിൻ കുത്തിവെയ്പ്പെടുക്കുവാന്‍ അനുമതിയുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേതു ആപ്പ് വഴിയും കോ-വിന്‍ പോര്‍ട്ടല്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോ-വിന്‍ ആപ്ലിക്കേഷന്‍ വഴി തങ്ങള്‍ക്ക് ഇഷ്‌ടമുള്ല വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കുവാനും വാക്സിനേഷന്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുവാനും സാധിക്കും.
അര്‍ഹരായവര്‍ക്ക് കോ-വിന്‍ 2.0 പോര്‍ട്ടല്‍ വഴി മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സ്വയം രജിസ്‌ട്രര്‍ ചെയ്യാം. ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നാല് ബുക്കിങ്ങുകള്‍ ആണ് സാധ്യമാവുക.
ഓൺലൈനായി രജിസ്ററർ ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന രേഖകൾ
ആധാർ കാർഡ്
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്
പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
പാൻ കാർഡ്
എൻപിആർ സ്മാർട്ട് കാർഡ്
ഫോട്ടോയുള്ള പെൻഷൻ പ്രമാണം
വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ട വിധം
https://www.cowin.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക
മൊബൈൽ നമ്പർ നൽകുക. "Get OTP" ബട്ടണിൽ ക്ലിക്കു ചെയ്യുക
മൊബൈലിൽ എസ്എംഎസായി ഒടിപി ലഭിക്കും
വെരിഫൈ ബട്ടൺ ക്ലിക്ക് ചെയ്യുക
ഒടിപി സാധൂകരിച്ചുകഴിഞ്ഞാൽ, വാക്സിനേഷൻ രജിസ്ട്രേഷൻ പേജ് ദൃശ്യമാകും
ആവശ്യമായ വിവരങ്ങൾ നൽകുക
രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ പൂർത്തിയായാൽ സ്ഥിരീകരിണ സന്ദേശം ലഭിക്കും
ഒരു നമ്പറിൽ നിന്ന് നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.
എല്ലാവരുടേയും സമാന വിവരങ്ങൾ ഉൾപ്പെടുത്തണം
വാക്സിനേഷന്‍ അപ്പോയ്ന്‍റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുവാന്‍
h t t p s : / / w w w. c o w i n. g o v. i n എന്ന പോർട്ടലിവെ അക്കൗണ്ട് ഡീറ്റെയില്‍സ് പേജില്‍ നിന്നും h t t p s : / / w w w. c o w i n. g o v. i n എന്ന പോർട്ടലിൽ നിന്നും അപ്പോയ്ന്‍റ്മെന്റ് ഷെഡ്യൂള്‍ ചെയ്യാം.
വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് കലണ്ടർ ഐക്കൺ ബട്ടണിൽ ക്ലിക്കുചെയ്യുകയോ അല്ലെങ്കിൽ "ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്" ക്ലിക്കുചെയ്യുകയോ ചെയ്യാം.
ഇവിടെ നിന്നും ''ബുക്ക് അപ്പോയ്ന്‍മെന്റ് ഫോര്‍ വാക്സിനേഷന്‍'' എന്ന പേജിലെത്തും. സംസ്ഥാനം, ജില്ല, ബ്ലോക്ക്, പിന്‍കോഡ് എന്നിവ നല്കാം.
തുടര്‍ന്ന് "സേര്‍ച്ച്" ബട്ടൺ ക്ലിക്കുചെയ്യുമ്പോൾ, വല്കിയ മാനദണ്ഡമനുസരിച്ച് സിസ്റ്റം വാക്സിനേഷൻ സെന്ററിന്റെ പട്ടിക പ്രത്യക്ഷമാവും.
പേജിന്റെ വലത് പാനലിലാണ് സെന്‍ററിന്റെ ഈ പട്ടിക വരുന്നത്.
രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍
പാനലില്‍ കാണിക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ ക്ലിക്കുചെയ്യുമ്പോൾ, ലഭ്യമായ സ്ലോട്ടുകൾ (തീയതിയും ശേഷിയും) പ്രദർശിപ്പിക്കും.
ഇതില്‍ ബുക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അപ്പോയിന്റ്മെന്റ് കണ്‍ഫര്‍മേഷന്‍ പേജ് കാണിക്കും. സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഒന്നുകൂടി പരിശോധിച്ചതിനു ശേഷം'' കണ്‍ഫോം'' ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോയിന്റ്മെന്റ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, '' അപ്പോയിന്റ്മെന്റ് സക്സസ്ഫുള്‍ " എന്ന പേജ് കാണിക്കും. ഇതോടെ വാക്സിനേഷന്‍ അപ്പോയ്ന്‍റ്മെന്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി.
കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ