11 തവണ കൊവിഡ് വാക്സിൻ എടുത്തു; ബിഹാർ സ്വദേശിയ്ക്ക് എതിരെ എഫ്ഐആർ ഇട്ട് പൊലീസ്
11 തവണ കൊവിഡ് വാക്സിൻ എടുത്തു; ബിഹാർ സ്വദേശിയ്ക്ക് എതിരെ എഫ്ഐആർ ഇട്ട് പൊലീസ്
ഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ 11 തവണ കോവിഡ് - 19 വാക്‌സിൻ എടുത്തയാക്കെതിരെ പൊലീസ് എഫ്ഐആർ. ഇട്ടു. 84 കാരന് എതിരെയാണ് എഫ്ഐആർ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനയ് കൃഷ്ണ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിന് പിന്നാലെയാണ് അന്വേഷണം നടന്നത്.
ബിഹാറിലെ മധേപുര ജില്ലക്കാരനായ ബ്രഹ്മദേവ് മണ്ഡലിനെതിരെയാണ് പുറൈനി പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 (പൊതുപ്രവർത്തകൻ യഥാ വിധി പ്രഖ്യാപിച്ച ഉത്തരവിനോട് അനുസരണക്കേട്), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

ഇവയെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്. എന്നാൽ, പ്രായാധിക്യം ചൂണ്ടിക്കാട്ടി ബ്രഹ്മദേവ് മണ്ഡലിന് ജാമ്യം ലഭിക്കാനാണ് സാധ്യത. പന്ത്രണ്ടാം തവണയും കോവിഡ് വാക്സിൻ ഡോസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകർ ഇയാളെ പിടി കൂടിയിരുന്നു. ഈ ആഴ്ചയാണ് ഇയാളെ പിടി കൂടിയത്.. ഇത് വലിയ വാർത്ത ആയിരുന്നു.
ബ്രഹ്മദേവ് മണ്ഡലിനെ പിടികൂടിയതിന് ശേഷം, പ്രാഥമിക അന്വേഷണത്തിലും ഇയാൾ നടത്തിയ കുറ്റ സമ്മതത്തിലും ആധാർ കാർഡോ വോട്ടർ ഐഡന്റിറ്റി കാർഡോ ഉപയോഗിച്ച് 11 തവണ കോവിഡ് വാക്സിൻ എടുത്തതായി കണ്ടെത്തി.
അതേസമയം, 11 തവണ കുത്തിവയ്പ് എടുത്തതോടെ തന്നെ അലട്ടുന്ന ചില ഗുരുതരമായ രോഗങ്ങളിൽ നിന്ന് മുക്തി നേടിയതായി അദ്ദേഹം അവകാശപ്പെട്ടു. തപാൽ വകുപ്പിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാരനായ ബ്രഹ്മദേവ് മണ്ഡല്, കഴിഞ്ഞ ഒരു വർഷത്തിനിടെ 11 തവണ കോവിഡ് - 19 വാക്സിൻ എടുത്ത രീതി ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്നു കാട്ടുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
അതേ സമയം, പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്ത് ഉള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഒരു ദിവസത്തെ മരണം 327 ലേക്ക് എത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെ ഉള്ള ആകെ മരണ സംഖ്യ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .












Click it and Unblock the Notifications