ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കുമെന്ന് സിറം; ഒക്ടോബറോടെ മുഴുവന്‍ പേര്‍ക്കും ലഭ്യമാകും
മുംബൈ: ജനുവരി മാസം ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആംഭിക്കാന്‍ സാധിക്കുമെന്ന സിറം ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ മേധാവി പൂനാവാല. ഈ മാസം അവസാനം തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയിലെ മുഴുന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും പൂനം വാല അഭിപ്രായപ്പെട്ടു.
എക്കണോമിക് ടൈംസ് സംഘടിപ്പിച്ച് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ജനുവരി ആദ്യം തന്നെ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്‌റ്റിറ്റിയൂട്ട് മേധാവി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഈ മാസം തന്നെ നമുക്ക് അടിയന്തര ഉപോയോഗത്തിനുള്ള അനുമതി ലഭിക്കും, എന്നാല്‍ യഥാര്‍ഥ അനുമതി ലഭിക്കാന്‍ കുറച്ച് താമസമെടുക്കും. എന്നിരുന്നാലും അടുത്തവര്‍ഷം ജനുവരി ആദ്യം തന്നെ ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. റെഗുലേറ്റേഴ്‌സ് അനുമതി നല്‍കിയാല്‍ ഉടന്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും അദാര്‍ പൂനം വാല പറഞ്ഞു.
ആദ്യഘട്ടത്തില്‍ രാജ്യത്തെ 20% ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കും , ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ഡോസ് എത്തിക്കാമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ ആകുമെന്നും പൂനം വാല പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റ്യൂട്ടും , ഭരത് ബയോടെക്കും അടിയന്തര ആവശ്യത്തിനുള്ള അനുമതി തേടി സെന്‍ട്രല്‍ ഡ്രഗ് സ്‌റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ച ഇരു കമ്പനികളോടും 2,3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലവും സുരക്ഷാ തുടങ്ങിയവയുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആശ്യപ്പെട്ടിരുന്നു. അതിനിടെ യുകെയില്‍ ഉപയോഗിച്ചു തുടങ്ങിയ ഫൈസര്‍ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യയെ സമീപിച്ചിരുന്നു.
അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ 400 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസ് നിര്‍മ്മിക്കുമെന്ന് പൂനം വാല വ്യക്തമാക്കി. സര്‍ക്കാരിനും സ്വകാര്യ വിപണികളേയും ലക്ഷ്യമാക്കിയാണ് ഇത്രയും ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
അതേ സമയം സംസ്ഥാനങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഒരു കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്കു മാത്രമേ കോവിഡ് വാക്‌സിന്‍ നല്‍കു, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 5 പേരാണ് ഉണ്ടാവുക. വാക്‌സിനേഷന്‍ കേന്ദ്രത്തിന് 3 മുറികള്‍ ഉണ്ടാകണം തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്രവും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications