കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ: ഭാരത് ബയോടെകുമായി കരാർ ഒപ്പുവെച്ച് യുഎസ് സർവ്വകലാശാല, നീക്കം ഇങ്ങനെ!!

Google Oneindia Malayalam News

ഹൈദരാബാദ്: കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ഭാരത് ബയോടെക്കുമായി ലൈസൻസ് കരാർ ഒപ്പിട്ട് യുഎസ് സർവ്വകലാശാല. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ഫാർമയാണ് കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. വാഷിംഗ്ടണിലെ മിസൌറിയിലെ സെന്റ് ലൂയിസ് സർവ്വകലാശാലയുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അമേരിക്കയും ജപ്പാനും യൂറോപ്പും ഒഴികെയുള്ള രാജ്യങ്ങളിലെ വിപണികളിൽ മരുന്ന് വിൽപ്പന നടത്തുന്നതിന് ഭാരത് ബയോടെക്കിന് അനുമതി നൽകുന്നതാണ് കരാർ. കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണത്തിൽ നിർണായകമായ പങ്കാണ് ഭാരത് ബയോടെക്കിനുള്ളത്. ഇതേ മരുന്ന് കമ്പനിയുടെ കൊവിഡ് വാക്സിനായ കൊവാക്സിൻ നിലവിൽ ഇന്ത്യയിൽ മനുഷ്യപരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിലാണുള്ളത്.

എംഐ-17 ഹെലികോപ്ടർ നവീകരണ കരാറിലും വന്‍ ക്രമക്കേടുകള്‍; കരാറിനെടുത്ത സമയം 15 വര്‍ഷമെന്നും സിഎജിഎംഐ-17 ഹെലികോപ്ടർ നവീകരണ കരാറിലും വന്‍ ക്രമക്കേടുകള്‍; കരാറിനെടുത്ത സമയം 15 വര്‍ഷമെന്നും സിഎജി

മരുന്ന് പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം സെയ്ന്റ് ലൂയിസ് സർവ്വകലാശാലയിലെ വാക്സിൻ ആൻഡ് ട്രീറ്റ്മെന്റ് ഇവാല്വേഷൻ യൂണിറ്റിൽ വെച്ചാണ് നടക്കുന്നത്. സിംഗിൾ ഡോസ് വാക്സിനാണ് ഇതോടെ വികസിപ്പിച്ചെടുക്കുന്നത്. ഡിസിജിഎയുടെ അംഗീകാരം ലഭിച്ച ശേഷം ഭാരത് ബയോടെക് ഇന്ത്യയിൽ കൂടുതൽ വാക്സിൻ പരീക്ഷണങ്ങൾ നടത്തും. ശേഷം ഹൈദരാബാദിലെ ജെനോം വാലിയിലെ യൂണിറ്റിൽ വെച്ച് മരുന്ന് വ്യാപകമായി ഉൽപ്പാദിപ്പിക്കാനും ആരംഭിക്കും.

 ap25-05-20

നൂതന വാക്സിനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സിംഗിൾ ഡോസ് വാക്സിന്റെ ഒരു ബില്യൺ ഡോസ് ഉൽപ്പാദിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മൂക്കിൽ ഒഴിക്കാവുന്ന ഈ വാക്സിൻ സിറിഞ്ച്, സൂചി എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് പുറമേ വാക്സിനേഷന്റെ ചെലവും കുറയ്ക്കുമെന്നും ഭാരത് ബയോടെക് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല പറഞ്ഞു. മരുന്ന് കുത്തിവെച്ച് ചുണ്ടെലികളിൽ നടത്തിയ പരീക്ഷണം ഫലപ്രദമായിരുന്നു. പ്രസ്തുുത മരുന്നിന്റെ സാങ്കേതിക വിദ്യയും വിവരങ്ങളും പ്രശസ്ത ശാസ്ത്ര ജേണലായ സെൽ, നേച്ചറിന്റെ എഡിറ്റോറിയലിലും പ്രസിദ്ധീകരിച്ചിരുന്നു.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

മൂക്കിൽ ഒഴിക്കാവുന്ന ഒരു തുള്ളി മരുന്ന് ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവ് ഒരു പ്രധാന നേട്ടമാണ്. ഈ മരുന്ന് കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നതിന് പുറമേ കോശങ്ങളിലും മൂക്കിലും തൊണ്ടയിലും പ്രതിരോധ ശേഷിയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. നിലവിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കഴിയാത്തതാണ് ഇക്കാര്യമെന്നും വാഷിംഗ്ടണിലെ സെയ്ന്റ് ലൂയിസിലുള്ള യുണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിന്റെ ഡയറക്ടറായ ഡോ. ഡേവിഡ് ടി കൂരിയൽ ചൂണ്ടിക്കാണിക്കുന്നത്. ജനറേഷൻ അഡ്നോവൈറൽ വാക്സിനുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രിസിഷൻ വൈറോളജിക്സിന്റെ ഇടക്കാല സിഇഒ കൂടിയാണ് ഡോ. ഡേവിഡ് ടി ക്യൂരിയൽ. കൊറോണ വൈറസിനെതിരെയുള്ള മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്നതാണ് അഡ്നോവൈറസ് അധിഷ്ഠിതമായ വാക്സിൻ.

English summary
Covid vaccine: Bharat Biotech joins hands With US University For Single-Dose Vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X