പുതുചരിത്രം കുറിച്ച് ഇന്ത്യ; കൊവിഡ് വാക്സിൻ വിതരണം 100 കോടി കടന്നു...9 മാസം കൊണ്ട്
ദില്ലി;കൊവിഡ് വാക്സിൻ വിതരണത്തിൽ പുതുചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് വാക്സിൻ വിതരണം നൂറ് കോടി കടന്നതായി സർക്കാർ അറിയിച്ചു. 9 മാസം കൊണ്ടാണ് 100 കോടി ഡോസ് എന്ന റെക്കോഡ് നേട്ടം ഇന്ത്യ കൈവരിച്ചത്.ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ്.

നൂറ് കോടി വാക്സിൻ പിന്നിട്ട സാഹചര്യത്തിൽ വലിയ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും.1400 കിലോ ഭാരം വരുന്ന പതാകയാണ് ഉയർത്തുക. ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിൽ വാക്സിനേഷൻ നൂറ് കോടി കടന്നത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകു.
അതേസമയം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. "ഇന്ത്യ ചരിത്രം രചിച്ചു. 130 കോടി ഇന്ത്യക്കാരുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും പരിശ്രമത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെ യും വിജയത്തിന് നാം സാക്ഷ്യം വഹിക്കുന്നു. 100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നു. നമ്മുടെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.",പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 ,561 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,95 ,808 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.15 %. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 116-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,454 പേർക്കാണ്.ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി തുടരുന്നു .നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത്1,78,831പേരാണ് - 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.52 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,47,506 പരിശോധനകൾ നടത്തി. ആകെ 59.57 കോടിയിലേറെ (59,57,42,218) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.34 ശതമാനമാണ്. കഴിഞ്ഞ 118 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.48 ശതമാനമാണ്. കഴിഞ്ഞ 52 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 135 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.
നിലവിൽ കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 103.5 കോടിയിലധികം (1,03,53,51,045) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.10.85 കോടിയിൽ അധികം (10,85,69,250) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Recommended Video

ബ്ലൂ സാരി അണിഞ്ഞാൽ ഇത്രയും സുന്ദരിയാകുമോ?.. വൻ ലുക്ക് എന്ന് ആരാധകർ.. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട്
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications