Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ..വാക്സിൻ വിതരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

ദില്ലി; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവേ ഇന്ന് നാല് സംസ്ഥാനങ്ങൾ വാക്സിൻ ഡ്രൈ റൺ നടത്തും. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഇവിടങ്ങളിലെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റൺ. ഇന്നും നാളെയുമായി രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റൺ നടത്തുക.

vaccine

കുത്തിവെപ്പെടുക്കല്‍,വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ ഏതെങ്കിലും രീതിയിലുള്ള പ്രത്യാഘാതം ഉണ്ടാകുന്ന സാഹര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ,കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വാക്സിൻ എത്തിക്കുന്നത് സംബന്ധിച്ചുള്ള മാർഗങ്ങൾ എന്ന സംബന്ധിച്ച് പരിശോധന നടത്തും.

ഡ്രൈ റണ്ണിന് ശേഷം സംസ്ഥാനങ്ങൾ നീരീക്ഷണം സംബന്ധിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണം.രാജ്യത്ത് ആദ്യഘട്ടത്തിൽ30 കോടി പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത.് ഇതുവരെ 2,360 പരിശീലന സെഷനുകൾ നടന്നിട്ടുണ്ട്, മെഡിക്കൽ ഓഫീസർമാരും വാക്സിനേറ്റർമാരും ഉൾപ്പെടെ 7,000 ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്്.

അതേസമയം അടുത്ത ആഴ്ചയോടെ രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനാണ് അംഗീകാരം നല്‍കിയേക്കുക. കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ വാക്സിൻ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+