കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്‌ച്ച ദില്ലിയിലെത്തും; പ്രതീക്ഷയോടെ രാജ്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്‌ച്ച ദില്ലിയിലെത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. ആശുപത്രികളില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്‌ അവസാന ഘട്ടത്തിലാണ്‌. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്‌. ലാബുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്‌. ജനുവരി ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ ലഭ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചന നല്‍കിയിരുന്നു. വാക്‌സിനെത്തിയാല്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാകും ആദ്യ ഘട്ടത്തില്‍ നല്‍കുക.

modi

ലോകത്ത്‌ കോവിഡ്‌ ബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞിരുന്നു. പ്രതിദിനം രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനം കേരളമാണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്‌ . രാജ്യത്തെ കോവിഡ്‌ ബാധിരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വ്യോമ സേനയുടെ സഹായമടക്കം ഉപയോഗിച്ച്‌ വലിയരീതിയിലുള്ള കൊവിഡ്‌ വാക്‌സിനേഷന്‍ രാജ്യത്ത്‌ നടപ്പാക്കാനാണ്‌ കേന്ദ്രം ഒരുങ്ങുന്നതതെന്നാണ്‌ സൂചന

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

English summary
covid vaccine first batch arrived in Delhi on Monday PM will may announce distribution permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X