കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിന്‍ ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യപ്രവര്‍ക്കര്‍ക്കെന്ന്‌ കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ സ്വകാര്യ പൊതു മേഖലയിലുള്ള ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും ആദ്യം നല്‍കുകയെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന്‌ കോവിഡുമായി ബന്ധപ്പെട്ട്‌ നടന്ന രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗത്തില്‍ ആണ്‌ ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്‌. ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷന്‍ അവതരിപ്പിച്ച പ്രസന്റേഷനിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

കോവിഡ്‌ 19 വാക്‌സിന്‍ ലഭിച്ചാല്‍ ആദ്യം നല്‍കുക ഡോക്ടര്‍മാരും നേഴ്‌സുമാരുമടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കുമെന്ന്‌ മീറ്റിങ്ങില്‍ കേന്ദ്ര ആരോഗ്യവകുപ്പ്‌ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ശേഷം കോവിഡ്‌ പ്രതിരോധത്തിലെ മുന്‍നിര പോരാളികളായ പോലീസുകാര്‍, സൈനികര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവര്‍ക്കാകും നല്‍കുക. ഇതിനു ശേഷം മാത്രമേ മറ്റ്‌ ജനങ്ങള്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ എത്തിക്കൂ.

vaccine

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും രാജ്യസഭാ ലോകസഭാ നേതാക്കളേയും മീറ്റങ്ങിലേക്ക്‌്‌ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 13 പ്രധാനപ്പെട്ട നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചതായാണ്‌ വിവരം.കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ യോഗത്തില്‍ സംസാരിച്ചു.

ഗുലാം നബി ആസാദിന്‌ പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതിനിധി സുധീപ്‌ ബന്ധിയോപദ്യായ്‌, എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാര്‍, ടിആര്‍എസ്‌ നേതാവ്‌ നാമ നാഗേശ്വര റാവു, ശിവസേന നേതാവ്‌ വിനയ്‌ റാവത്ത്‌ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കണ്ണൂരിന്‍റെ ചരിത്രം തിരുത്തും; 15 ലേറെ സീറ്റും അധികാരവും പിടിക്കുമെന്ന് യുഡിഎഫ്, വിടില്ലെന്ന് ഇടത്കണ്ണൂരിന്‍റെ ചരിത്രം തിരുത്തും; 15 ലേറെ സീറ്റും അധികാരവും പിടിക്കുമെന്ന് യുഡിഎഫ്, വിടില്ലെന്ന് ഇടത്

രാജ്യത്ത്‌ കോവിഡ്‌ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്‌ ശേഷം രണ്ടാം തവണയാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച്‌ കൂട്ടുന്നത്‌. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ യോഗത്തിന്‌ അധ്യക്ഷത വഹിച്ചത്‌.

നേരത്തെ രാജ്യത്തെ കോവിഡ്‌ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഹമ്മദാബാദ്‌,ഹൈദരബാദ്‌,പൂനെ എന്നിവിടങ്ങളിലെ കോവിഡ്‌ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ അനുഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കുവെച്ചു.

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്, 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 5496 പേർക്ക് രോഗമുക്തി, 29 മരണംസംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്, 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 5496 പേർക്ക് രോഗമുക്തി, 29 മരണം

English summary
covid vaccine first will get one crore health workers in the country says health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X