കുട്ടികള്‍ക്ക് വാക്സിന് രജിസ്ട്രേഷന് ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിനേഷന് രജിസ്ട്രേഷന് ഇന്ന് മുതല്‍ ആരംഭിക്കും. 12 മുതല്‍ 18 വയസ് വരെയുളള കുട്ടികള്‍ക്ക് വാക്സിനേഷന് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ 15 മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്.
വാക്സിനേഷനു വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും ആരംഭിച്ചുവെന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യവും തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു. എല്ലാവര്ക്കും ജനുവരി മൂന്ന് മുതല്‍ വാക്സിനുകള്‍ നല്കി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ തന്നെ കോവിന്‍ സൈറ്റിലേക്കുള്ള രജിസ്ട്രേഷന് ആരംഭിക്കും. ജനുവരി മൂന്നിന് തന്നെ ഓണ്‍സൈറ്റ് രജിസ്ട്രേഷന് ആരംഭിക്കും.

ജനുവരി ഒന്ന് മുതല്‍ കുട്ടികള്‍ക്ക് അവരുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ വാക്സിന് സ്ലോട്ടുകള്‍ രജസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആധാര്‍ കാര്‍ഡോ, മറ്റ് സര്‍ക്കാര്‍ അംഗീകൃത കാര്‍ഡുകളോ, പത്താം ക്ലാസ് രജിസ്ട്രേഷന് ഐഡി കാര്‍ഡോ ഉപയോഗിച്ചോ കുട്ടികള്‍ക്ക് കോവിന്‍ പര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കോവിന്‍ പ്ലാറ്റ്ഫോം ചീഫ് ഡോ. ആര് എസ് ശര്‍മ്മ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോണ്ഫറന്സിലൂബടെ കുട്ടികള്‍ക്കുള്ള വാക്സിന് സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതുമായും ബന്ധപ്പെട്ട് റിവ്യൂ മീറ്റിംഗ് ചേര്‍ന്നിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 25നാണ് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2022 ജനുവരി മൂന്നിന് വാക്സിന് വിതരണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ള ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ജനുവരി 10 മുതല്‍ മുന്‍കരുതല്‍ വാക്സിന് എന്ന പേരില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കോവാക്സിന് ആടിയന്തര ഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള അനുമതി നല്‍കിയിരുന്നു. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്കുന്ന ഏക വാക്സിനാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്സിന്. 15 മുതല്‍ 18 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് -19 വാക്സിനേഷന് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മറ്റ് എല്ലാ കോവിഡ് വാക്സിന് കേന്ദ്രങ്ങലിലേക്കും പ്രത്യേക വാക്സിനേഷന് ടീമും പ്രത്യേക ക്യൂകളും നിലനിര്‍ത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്സിനെടുക്കാന്‍ നിലവില്‍ അവസരം ഒരുക്കിയിരിക്കുന്നത്. വാക്സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് വാക്സിന് വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇന്നും നാളെയും പ്രത്യേക വാക്സിന് യജ്ഞമുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കുമുള്ള വാക്സിനേഷന് അടുത്തയാഴ്ചയാണ് തുടങ്ങുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആരോഗ്യ വരുപ്പിന്റെ കണക്കനുസരിച്ച്. വാക്സിനേഷന് അര്‍ഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ സംസ്ഥാനത്തുണ്ടെന്നാണ്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയല്‍ രേഖ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്നും ഒരു മൊബൈല്‍ നമ്പറില്‍ നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാനാവുന്നതാണെന്നും വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കൗമാരക്കാര്‍ക്ക് കൊവിഡ് വാക്സിന് നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് നല്‍കുമെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ എന്‍ കെ അറോറ പറഞ്ഞത്. പ്രായപൂര്‍ത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എന്‍ കെ അറോറ പറഞ്ഞിരുന്നു. കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന് നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണവും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതല്‍ വാക്സിന് നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കിയാല് മതിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഈ ഏജ് ഗ്രൂപ്പില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളതെന്നും കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തുമെന്നും ഒമൈക്രോണ്‍ പശ്ചത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.
Recommended Video

സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇന്നലെ മാത്രം 44 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഒമാക്രോണ് സ്ഥിരീകരിച്ചവരില്‍ 10 പേര് അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. മറ്റുള്ള 27 പേര് അപകട സാധ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്നും. ഇതോടെ സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി സ്ഥിരകരിച്ച കേസുകളില്‍ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്ത് നിന്നും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications