കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാം; കുട്ടികളിൽ കോവാക്സിൻ സെപ്റ്റംബർ മുതൽ

പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവർക്കും കഴിഞ്ഞ ദിവസം മുതൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഡിസംബറോടെ എല്ലാ പൗരന്മാർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവർക്കും കഴിഞ്ഞ ദിവസം മുതൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. വരും മാസങ്ങളിൽ കുട്ടികൾക്കും വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്.

vaccine

അതേസമയം വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. കൊവാക്‌സിൻ അനുമതിക്കുള്ള കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറി. അനുമതിക്ക് രണ്ടു മാസം വരെ എടുത്തേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

സെപ്റ്റംബറോടെ കുട്ടികൾക്കായി ഒരു വാക്സിൻ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഘട്ടം 2/3 പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികൾക്കുള്ള കോവാക്സിൻ ഡാറ്റ സെപ്റ്റംബറോടെ ലഭ്യമാകുമെന്നും അതേ മാസം തന്നെ അനുമതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് കുട്ടികളിൽ ഇപ്പോൾ ക്ലിനിക്കൽ പരിശോധനകൾ പുരോഗമിക്കുന്നത്. ജൂൺ ഏഴിന് ആരംഭിച്ച പരീക്ഷണത്തിന്റെ ഭാഗമാകുന്നത് 2നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് നയരൂപീകരണക്കാർ ഇപ്പോൾ ശ്രദ്ധിക്കണമെന്നും ഗുലേറിയ പറഞ്ഞു.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

അതേസമയം ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ വന്നു. ഇന്ത്യയിലുടനീളം നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Covid vaccine guidelines for senior citizen and vaccination children above 2 years by September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X