കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 19 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവച്ചു; ഒന്നാം സ്ഥാനത്ത് കര്‍ണാടക, 1.9 ലക്ഷം പേര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരമാണിത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവച്ചത്. 1.9 ലക്ഷം. മറ്റ് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കുത്തിവച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്കും മന്ത്രാലയം പുറത്തുവിട്ടു.

vaccine

ഒഡിഷ 1.5 ലക്ഷം, ആന്ധ്രാപ്രദേശ് 1.4 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഞായറാഴ്ച നടന്നത്. ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ഒന്‍പതാം ദിവസം വൈകുന്നേരം 6.30 വരെ ഈ സംസ്ഥാനങ്ങളിലെ 693 സെഷനുകളിലായി 31,466 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി. പത്ത് പ്രതികൂല സംഭങ്ങള്‍ മാത്രമാണ് ഞായരാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ജനുവരി 16നാണ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ചത്. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് കുത്തിവയ്പ്പിനായി അനുമതി നല്‍കിയത്. വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്ക്കുന്നത്.

 പിണറായി നന്നായി ഭരിച്ചിട്ട് കാര്യമില്ല, ഇവരെയൊന്നും സഹിക്കാന്‍ അന്തംകമ്മികള്‍ക്ക് പോലും പറ്റില്ല: ഹരീഷ് പേരടി പിണറായി നന്നായി ഭരിച്ചിട്ട് കാര്യമില്ല, ഇവരെയൊന്നും സഹിക്കാന്‍ അന്തംകമ്മികള്‍ക്ക് പോലും പറ്റില്ല: ഹരീഷ് പേരടി

ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയം; എഫ്ബിഐ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ഷിബു ബേബി ജോണ്‍ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയം; എഫ്ബിഐ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ഷിബു ബേബി ജോണ്‍

Recommended Video

cmsvideo
കേന്ദ്രത്തിന്റെ വിമർശനത്തിനു മറുപടിയുമായി ആരോഗ്യമന്ത്രി

കൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നുകൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നു

English summary
Covid vaccine has been given to 19 lakh people in India; Karnataka tops the list with 1.9 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X