Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദഗ്ധർ നിർദ്ദേശിച്ചാൽ ഉടൻ 5 -15 പ്രായമുളള കുട്ടികൾക്ക് കോവിഡ് വാക്സിനുകൾ - മൻസുഖ് മാണ്ഡവ്യ

വിദഗ്ധർ നിർദ്ദേശിച്ചാൽ ഉടൻ 5 -15 പ്രായമുളള കുട്ടികൾക്ക് കോവിഡ് വാക്സിനുകൾ - മൻസുഖ് മാണ്ഡവ്യ

ഡൽഹി: വിദഗ്ധരിൽ നിന്ന് ശുപാർശ ലഭിച്ചാലുടൻ അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത്തരമൊരു ശുപാർശ വിദഗ്ധർ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേന്ദ്ര ബജറ്റ് 2022 സംബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് എപ്പോൾ വാക്സിനേഷൻ നൽകണം, ഏത് പ്രായക്കാർക്ക് വാക്സിൻ നൽകണം എന്നത് ശാസ്ത്രജ്ഞരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മുൻകരുതൽ ഡോസ് വാകിസിനും ശുപാർശയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ഇതു പൊലെ, അഞ്ച് മുതൽ 15 വയസ്സുവരെയുള്ളവർക്ക് ലഭിക്കേണ്ട വാക്സിൻ ഞങ്ങൾ തീർച്ചയായും നടപ്പിലാക്കും - മാണ്ഡവ്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Mandaviya

ഇന്ന്, വാക്സിനേഷൻ ഒരു പ്രശ്നമുളള കാര്യമല്ല. മതിയായ വാക്സിനുകൾ ഞങ്ങൾക്ക് ഉണ്ട്. വാക്സിൻ ഡോസുകൾക്ക് ഒരു കുറവുമില്ല. ഞങ്ങൾ തീർച്ചയായും ശാസ്ത്ര സമൂഹത്തിന്റെ ശുപാർശ പാലിക്കും.- മാണ്ഡവ്യ പറഞ്ഞു.

അതേസമയം, ഇവ ജീവ ശാസ്ത്ര പരമായ കാര്യങ്ങൾ ആണ്. അതിനാൽ, ശുപാർശകൾ നൽകുന്നതിന് മുമ്പ് ശാസ്ത്രജ്ഞർ കൃത്യമായി വിവരങ്ങൾ പഠിക്കുന്നു. നേരത്തെ, ഞങ്ങൾ വാക്സിനേഷൻ സംബന്ധിച്ച ശുപാർശകൾക്കായി ലോകത്തെ പിന്തുടരാറുണ്ടായിരുന്നു. എന്നാൽ, ഇന്ന്, നമ്മുടെ ശാസ്ത്രജ്ഞർ അവരുടെ സ്വന്തം വിശകലനം നടത്തുന്നു. അവർക്ക് അവരുടേതായ പഠനമുണ്ട്. ഇതിനെ അടിസ്ഥാനമാക്കി അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു. - അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പിൽ 15 മുതൽ 18 വയസ്സുവരെ പ്രായത്തിലുള്ള 75 ശതമാനം കുട്ടികൾക്കും കോവിഡ് വാക്സിൻ ലഭിച്ചു. മുതിർന്നവരിൽ, ആദ്യ ഡോസ് കവറേജ് 96 ശതമാനമാണ്. അതേസമയം 77 ശതമാനം മുതിർന്ന ഇന്ത്യക്കാർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.

മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമായി ഉപയോഗിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് രാജ്യന വ്യാപകമായ കുത്തിവയ്പ്പ് ഡ്രൈവിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തിന് വാക്സിനേഷൻ വാഗ്ദാനം ചെയ്യുകയും അതിവേഗം അതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. അതിന്റെ ഫലം, കൊവിഡിന്റെ മൂന്നാം തരംഗം വന്നപ്പോൾ നാം കണ്ടു. ആദ്യ ഡോസിന്റെ 96 ശതമാനവും ഇന്ത്യ പൂർത്തിയാക്കിയതിനാൽ മൂന്നാം തരംഗത്തിൽ രാജ്യം സുരക്ഷിതരായി. "അദ്ദേഹം പറഞ്ഞു.

അതേസമയം, 15 വയസ്സിന് മുകളിലുള്ള യുവാക്കളെ ഉൾപ്പെടുത്തി ജനുവരി 3 - ന് കോവിഡ് വാക്സിനേഷൻ ഡ്രൈവ് വിപുലീകരിച്ചിരുന്നു. കോ-വിൻ ഡാഷ്‌ ബോർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഇതുവരെ, 15 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ ആറ് കോടിയിലധികം പേർക്ക് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പ്രായനുളളവർ എന്നിവർക്ക് മുൻകരുതലായി മൂന്നാം ഡോസിന്റെ കുത്തിവയ്പ്പ് ജനുവരി 10 മുതൽ ആരംഭിച്ചു, ഇതുവരെ 1.6 കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഇതുവരെ 172 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 50,407 കൊറോണ വൈറസ് കേസുകളും 804 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തെ അപേക്ഷിച്ച് 13 ശതമാനം കുറഞ്ഞു. പുതിയ കണക്കുകളോടെ, രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 42,586,544 ആയി ഉയർന്നു. ആകെ, മരണസംഖ്യ 5,07,981 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനമായി കുറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+