കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശീയമായി കൊവിഡ് വാക്സിൻ; പുതിയ ലക്ഷ്യത്തിന് ഇന്ത്യ, അസ്ട്രേസെനേക്കയുടെ വരവ് വൈകും!!

Google Oneindia Malayalam News

ദില്ലി: കോവിഡ് -19 വാക്സിൻ വിതരണം ചെയ്യുന്നത് നിർത്തിവെച്ചെന്ന് അസ്ട്രാസെനേക്ക പറഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ത്യ തദ്ദേശീയമായ കൊറോണ വാക്സിൻ വൈറസ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിൻ പ്രതീക്ഷിച്ചതിലും മാസങ്ങൾക്ക് മുമ്പ് തന്നെ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനത്തിന് ശേഷം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റാലും പണി, വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വാര്‍ റൂമാക്കിയതില്‍ ട്രംപിനെതിരെ അന്വേഷണംതെരഞ്ഞെടുപ്പില്‍ തോറ്റാലും പണി, വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വാര്‍ റൂമാക്കിയതില്‍ ട്രംപിനെതിരെ അന്വേഷണം

ജനുവരിയിൽ വാക്സിൻ

ജനുവരിയിൽ വാക്സിൻ


ഓക്സ്ഫോർഡിന്റെയും അസ്ട്രാസെനെക്കയുടെയും കോവിഡ് -19 വാക്സിൻ നേരത്തെ പദ്ധതിയിട്ടത് പ്രകാരം ചെയ്തതനുസരിച്ച് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ജനുവരിയിൽ തന്നെ ഇന്ത്യയ്ക്ക് വാക്സിൻ ലഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല അടുത്തിടെ പറഞ്ഞു. അതേസമയം, ഓക്സ്ഫോർഡിന്റെയും അസ്ട്രാസെനെക്കയുടെയും കോവിഡ് -19 വാക്സിൻ ആസൂത്രണം ചെയ്തതനുസരിച്ച് പുരോഗതി പ്രാപിച്ചാൽ ജനുവരിയിൽ തന്നെ ഇന്ത്യയ്ക്ക് വാക്സിൻ ലഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല അടുത്തിടെ പറഞ്ഞു.

2021ന്റെ തുടക്കത്തിൽ

2021ന്റെ തുടക്കത്തിൽ

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിൻ മികച്ച ഫലപ്രാപ്തി കാണിക്കുന്നതായാണ് ഐസിഎംആറിന്റെ ശാസ്ത്രജ്ഞൻ രജനികാന്തിന്റെ ഏറ്റവും പുതിയ പ്രസ്താവന. കൊവിഡ് 19 ദൌത്യസേനയുടെ ഭാഗം കൂടിയാണ് ഇവർ. 2021ന്റെ തുടക്കത്തിലോ ഫെബ്രുവരിയിലോ മാർച്ചിലോ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസ്ട്രാസെനേക്കയുടേയും ഓക്സ്ഫോർഡിന്റെയും കൊവിഡ് വാക്സിൻ വിതരണത്തിന് കാലതാമസം നേരിടുമെങ്കിലും 2021ന്റെ തുടക്കത്തിൽ തന്നെ കൊവിഡ് പോരാട്ടത്തിന് കരുത്തുപകർന്ന് വാക്സിൻ ലഭിക്കും.

വാക്സിൻ എപ്പോൾ നൽകും

വാക്സിൻ എപ്പോൾ നൽകും


ഐസിഎംആറിന്റെ റിസർച്ച് മാനേജ്മെന്റിന്റെ പോളിസി, പ്ലാനിംഗ്, കോ ഓർഡിനേഷൻ സെല്ലിന്റെ അധ്യക്ഷനാണ് രജനികാന്ത്. ഐ‌സി‌എം‌ആറിന്റെ റിസർച്ച് മാനേജ്‌മെന്റ്, പോളിസി, പ്ലാനിംഗ്, കോർഡിനേഷൻ സെൽ എന്നിവയുടെ തലവൻ കൂടിയാണ് രജനികാന്ത്. ആരോഗ്യ മന്ത്രാലയം അവസാനഘട്ട പരിശോധനകൾ നടത്തുന്നതിന് മുമ്പ് കോവാക്സിൻ ഡോസുകൾ ആളുകൾക്ക് നൽകാമോ എന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടന്നുവരുന്നുണ്ട്.

മികച്ച ഫലപ്രാപ്തി

മികച്ച ഫലപ്രാപ്തി

ഘട്ടം 1, 2 പരീക്ഷണങ്ങളിലും മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലും വാക്സിൻ നല്ല ഫലങ്ങൾ പ്രദർശിപ്പിച്ചതായി ഐസിഎംആർ ശാസ്ത്രജ്ഞൻ പറഞ്ഞു. "ഇത് സുരക്ഷിതമാണ്, പക്ഷേ മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിച്ചില്ലെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് 100 ശതമാനം ഉറപ്പാക്കാൻ കഴിയില്ല," ഐസിഎംആർ ശാസ്ത്രജ്ഞൻ പറഞ്ഞു. യുഎസ് മരുന്ന് നിർമാണ കമ്പനിയായ പിഫിസർ ഇൻക് ജെർമൻ മരുന്ന് നിർമാണ കമ്പനിയായ ബയോടെക് എസ്ഇ, യുഎസ് ബയോടെക് കമ്പനി മോഡേണ എന്നിവയുമായി ചേർന്ന് കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ട്.

Recommended Video

cmsvideo
India trying to make indigenous vaccine | Oneindia Malayalam
 പ്രതീക്ഷ ബ്രിട്ടനിൽ

പ്രതീക്ഷ ബ്രിട്ടനിൽ

ബ്രിട്ടൻ ആസ്ഥാനമായുള്ള അസ്ട്രസെനേക്ക, ഓക്സ്ഫോർഡിന്റെ കൊവിഡ് വാക്സിൻ എന്നിവയുടെ അവസാനഘട്ട പരീക്ഷണങ്ങളും ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുപരീക്ഷണച്ചിൽ യുകെയിലെ റെഗുലേറ്റർമാർ സംതൃപ്തരാണെങ്കിൽ, വാക്സിൻ ഉടൻ യുകെയിൽ വിതരണം ആരംഭിക്കും. ഓക്‌സ്‌ഫോർഡ്, അസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്‌സിൻ പുറത്തിറക്കാൻ രാജ്യത്തിന് പദ്ധതിയുള്ളതിനാൽ ഇന്ത്യൻ റെഗുലേറ്റർമാരും യുകെയിൽ നിന്നുള്ള ഡ്രഗ് റെഗുലേറ്ററുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

English summary
Covid vaccine: India concentrate on indigenous vaccine as AstraZeneca deliveries run late
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X