കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അടുത്തവര്‍ഷം ആദ്യം കോവിഡ്‌ വാക്‌സിനെത്തുമെന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി

Google Oneindia Malayalam News

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും,രാജ്യത്തെ വൃദ്ധ ജനങ്ങള്‍ക്കും കോവിഡ്‌ വാക്‌സിന്‍ എത്തിക്കാനാകുമെന്ന്‌ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ സിഇഒ പൂനവാലാ. ഏപ്രില്‍ മാസത്തോടെ സാധരണ ജനങ്ങളിലേക്ക്‌ എത്തിക്കാനാകുമെന്നും പൂനാവാലാ പറഞ്ഞു.

Recommended Video

cmsvideo
India's serum institute is final lap for vaccine | Oneindia Malayalam

2024ഓടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കാനാകും.എന്നാല്‍ അവസാനഘട്ട പരിക്ഷണ ഫലങ്ങള്‍ വിജയിച്ച്‌ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത്‌ പ്രാവര്‍ത്തികമാവുകയുള്ളുവെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി പറഞ്ഞു. കോവിഡ്‌ വാക്‌സിന്റെ രണ്ട്‌ ഡോസുകള്‍ക്കും കൂടി 1000 രൂപയില്‍ തെഴെ വിലക്ക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ലഭ്യാമാക്കുമെന്നും അദേഹം അറിയിച്ചു.

vacine

മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കൊണ്ട്‌ മാത്രമേ എല്ലാ ഇന്ത്യയിലേ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകുകയുള്ളു. വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പരിമിതികള്‍.സാമ്പത്തികം, അതിനാവശ്യമായ ഇന്‍ഫാസ്‌ട്രെക്‌ച്ചര്‍, വാക്‌സിന്‍ സ്വീകരിക്കാനുള്ള ജനങ്ങളുടെ സന്നധത എന്നിവയാണ്‌ ഈ കാല താമസത്തിന്‌ ഇടവരുകയെന്ന്‌ പൂനം വാല പറഞ്ഞു.
ഇന്ത്യയിലെ സര്‍ക്കാര്‍ വലിയ തോതില്‍ കോവിഡ്‌ വാക്‌സിന്‍ വാങ്ങുന്നതുകൊണ്ട്‌ തന്നെ ഇന്ത്യയില്‍ ചെറിയ വിലക്ക്‌ വാക്‌സിന്‍ ലഭ്യമാകുമന്നാണ്‌ പ്രതിക്ഷിക്കുന്നത്‌. രണ്ട്‌ ഡോസുകള്‍ക്കും കൂടി 1000 രൂപയില്‍ താഴെ വിലക്ക്‌ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ നല്‍കാനാകും. മറ്റ്‌ വാക്‌സിനുകളേക്കാള്‍ താരതമ്യേന ചെറിയ വിലക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കാനാണ്‌ തങ്ങള്‍ ആലോചിക്കുന്നതെന്നും പൂനം വാല പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ നിര്‍മ്മിക്കുന്ന ഓക്‌സഫോര്‍ഡ്‌‌ അസ്‌ട്രാസെന്‍കാ കോവിഡ്‌ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യത്തിന്‌ പ്രതീക്ഷ നല്‍കുന്ന ഉത്തരമാണ്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി പങ്കുവെച്ചത്‌. പ്രായമായവരില്‍ പരീക്ഷിച്ചപ്പോള്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ്‌ ലഭിച്ച റിസള്‍ട്ട്‌. വാക്‌സിന്‌ ദീര്‍ഘകാലത്തേക്ക്‌ കോവിഡ്‌ വൈറസിനെ തടയാനാവശ്യമായ ഇമ്മ്യൂണിറ്റിയും, പ്രതിരോധ ശേഷിയം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്രകാലം പ്രതിരോധ ശേഷി നീണ്ടു നില്‍ക്കും എന്നതിനെപ്പറ്റി ഇപ്പോള്‍ ആര്‍ക്കും പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വാക്‌സിന്‍ പരീക്ഷിച്ചവരില്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നില്ല, എന്നാല്‍ പൂര്‍ണമായും പാര്‍ശ്വ ഫലങ്ങളെക്കുറിച്ച മനസിലാക്കാന്‍ ഒന്നരമാസം കൂടി തമാസമെടുക്കുമെന്നും പൂനം വാല പറഞ്ഞു. ഓക്‌സോഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കോവിഡ്‌ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിലിവില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.

English summary
covid vaccine may get February in India says serum institute chief poona walla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X