കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാനരഹിതം; കോവിന്‍ സൈറ്റ് ഡാറ്റാ ലംഘനത്തിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വാക്‌സിനേഷന്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റ് കൊവിനുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം രംഗത്ത്. കൊവിന്‍ സൈറ്റില്‍ ഡാറ്റ ലംഘനം ഉണ്ടെന്ന ആരോപണം തെറ്റാമെന്നും അടിസ്ഥാനരഹിതമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിന്‍ എല്ലാ വാക്‌സിനേഷന്‍ ഡാറ്റയും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സംഭരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

india

കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റാബേസ് ഒരു ഹാക്കര്‍മാരുടെ ഗ്രൂപ്പ് ആക്സസ്സു ചെയ്തുവെന്നും ഈ ഡാറ്റ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. ഇക്കാര്യം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുരളീധരനെ തടയാന്‍ കെവി തോമസ്, രാഹുലിന് പൂട്ടിടാന്‍ ഗ്രൂപ്പുകള്‍, കണ്‍വീനര്‍ സ്ഥാനത്തില്‍ പോര്മുരളീധരനെ തടയാന്‍ കെവി തോമസ്, രാഹുലിന് പൂട്ടിടാന്‍ ഗ്രൂപ്പുകള്‍, കണ്‍വീനര്‍ സ്ഥാനത്തില്‍ പോര്

കോവിന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടതായി അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പ്രാഥമ ദൃഷ്ടിയില്‍, ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കരുതുന്നു. എന്നിരുന്നാലും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും എംപവര്‍ഡ് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനും (ഇജിവിഎസി) ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കും.

'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- സുരേന്ദ്രനെ, നദ്ദ ശാസിച്ചെന്ന് കൈരളി, വാർത്തകൾ ഇങ്ങനെ'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- സുരേന്ദ്രനെ, നദ്ദ ശാസിച്ചെന്ന് കൈരളി, വാർത്തകൾ ഇങ്ങനെ

Recommended Video

cmsvideo
St. Joseph's Covid Isolation Care Centre, Bangalore. - 'Vision to Reality'

English summary
Covid Vaccine: Ministry of Health rejects reports of CoWin data breach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X