വാക്സിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട,നേരിട്ട് വാക്സിൻ കേന്ദ്രത്തിലെത്തിയാൽ മതിയെന്ന് കേന്ദ്രം
ദില്ലി;കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് നേരത്തേ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് നേരത്തേ സുപ്രീം കോടതിയും ചോദ്യം ഉയർത്തിയിരുന്നു. അതേസമയം കൂടുതൽ പേരെ വാക്സിനേഷൻറെ ഭാഗമാക്കുകയാണ് പുതിയ തിരുമാനത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. വാക്സിൻ പേടി ഒഴിവാക്കാനാണ് നടപടി ലഘൂകരിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ പൗരൻമാർക്കും വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് വിതരണം ചെയ്യുക.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെയും വിതരണം ചെയ്യും.

അതിനിടെ 2021 ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം, കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28.36 കോടി ഗുണഭോക്താക്കളിൽ 16.45 കോടി (58 ശതമാനം) പേർ തൽസമയ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോവിൻ പോർട്ടലിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള 24.84 കോടി ഡോസുകളിൽ 19.84 കോടി ഡോസ് (മൊത്തം വിതരണം ചെയ്ത ഡോസ്കളുടെ 80 ശതമാനത്തോളം), ഓൺസൈറ്റ്/വാക്ക്-ഇൻ രജിസ്ട്രേഷൻ വഴിയാണ് വിതരണം ചെയ്തതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ
ഹോട്ട് ലുക്കില്‍ നന്ദിനി റായി-പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications