കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിന്‍: 3 ലബോറട്ടികളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി: തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ് (ബിബിഎൽ), അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. വാക്സിന്‍ നിര്‍മ്മാണത്തിലെ ഇതുവരേയുള്ള പുരോഗതി, ഇനിയും പിന്നിടാനുള്ള ഘട്ടങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ മോദി വാക്സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളുമായി മോദി നാളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തുന്നത്.

ജെനോവ ബയോഫാർമ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്. 'കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് ടീമുകളുമായി പ്രധാനമന്ത്രി '2020 നവംബർ 30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. ജെനോവ ബയോഫാർമ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായാണ് സംവാദം'- പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

modi

ഗുജറാത്തിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൈഡസ് കാഡിലയിലായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആദ്യമായി സന്ദര്‍ശനം നടത്തിയത്. പിന്നാലെ ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളാണ് മോദി സന്ദർശനം നടത്തി. മൂന്ന് ഇടങ്ങളിലും ഗവേഷകരുമായി മോദി വിശദമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വാക്‌സിനുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ആഗോള നേട്ടമാണെന്നും ദ്രുതഗതിയിലുള്ള പുരോഗതിയിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൈഡസ് കാഡില വാക്‌സിനുകൾ ഗവേഷണത്തിൽ ഏർപ്പെട്ട ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ചതായും കേന്ദ്രസർക്കാർ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തെന്നും മോദി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

വാക്സിനുകളുടെ ഗവേഷണത്തിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും പുരോഗതിയും ഉൽപ്പാദന സൗകര്യങ്ങളും വിതരണ സങ്കേതങ്ങളും വിലയിരുത്താനും ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള മാർഗ്ഗരേഖ ആലോചിക്കാനുമായിരുന്നു സന്ദർശനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

കോവിഡ് ബാധിതര്‍ക്ക് സ്‌പെഷ്യല്‍ തപാല്‍ വോട്ട് ഇന്ന് മുതല്‍, ബാലറ്റ് വിതരണ നടപടികള്‍ ആരംഭിച്ചു!!കോവിഡ് ബാധിതര്‍ക്ക് സ്‌പെഷ്യല്‍ തപാല്‍ വോട്ട് ഇന്ന് മുതല്‍, ബാലറ്റ് വിതരണ നടപടികള്‍ ആരംഭിച്ചു!!

 ആശങ്കയില്‍ പ്രവാസികള്‍; 2021 ഓടെ കുവൈത്ത് വിടേണ്ടി വരിക 70000 ലേറെ പ്രവാസികള്‍ ആശങ്കയില്‍ പ്രവാസികള്‍; 2021 ഓടെ കുവൈത്ത് വിടേണ്ടി വരിക 70000 ലേറെ പ്രവാസികള്‍

 അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു; വെളിപാടിന്റെ പുസ്തകത്തില്‍ കുറ്റബോധം: ലാല്‍ ജോസ് അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു; വെളിപാടിന്റെ പുസ്തകത്തില്‍ കുറ്റബോധം: ലാല്‍ ജോസ്

English summary
covid Vaccine: Prime Minister will hold a meeting with 3 teams tomorrow via video conferencing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X