കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഘട്ട കൊവിഡ്‌ വാക്‌സിന്‍ ഡോസ്‌ സ്വീകരിച്ചത്‌ നാല്‌ ശതമാനം പേര്‍ മാത്രം‌; ആശങ്ക വേണ്ടെന്ന്‌ കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിന്റെ രണ്ടാംഘട്ട ഡോസ്‌ സ്വീകരിച്ചര്‍ ഇതുവരെ നാല്‌ ശതമാനം മാത്രമാണെന്ന്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണക്ക്‌. വാക്‌സിന്റെ രണ്ടാം ഡോസ്‌ നല്‍കാന്‍ ആരംഭിച്ച ഇന്നലെ വീണ്ടും കുത്തിവെപ്പെടുത്തത്‌ 7668 പേര്‍ മാത്രമാണ്‌.

ആറാഴ്‌ച്ചകള്‍ക്കിടയില്‍ രണ്ടാം ഘട്ടം സ്വീകരിച്ചാല്‍ മതിയെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌. തിങ്കളാഴ്‌ച്ച മുതല്‍ കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ചത്‌. ജനുവരി 16നായിരുന്നു. കണക്കു പ്രകാരം 28 ദിവസത്തിന്‌ ശേഷം രണ്ടാം ഘട്ട വാക്‌സിന്‍ ഡോസ്‌ സ്വീകരിക്കണമെന്നാണ്‌. ഇത്‌ പ്രകാരം ജനുവരി 16ന്‌ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്റെ രണ്ടാം ഡോസ്‌ സ്വീകരിക്കേണ്ടത്‌ ഇന്നലെയായിരുന്നു.

vaccine

ജനുവരി 16ന്‌ 1,91,000 ആരോഗ്യ പ്രവര്‍ത്തകരാണ്‌ വാക്‌സിന്‍ സ്വീകരിച്ചത്‌. എന്നാല്‍ ഇതില്‍ 7668 പേര്‍ മാത്രമാണ്‌ ഇന്നലെ വാക്‌സിന്റെ രണ്ടാം ഘട്ട ഡോസ്‌ സ്വീകരിച്ചതെന്നാണ്‌ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്‌. രണ്ടാംഘട്ട വാക്‌സിനേഷന്‌ വിധേയരായത്‌ നിലവില്‍ നാല്‌ ശതമാനം മാത്രമാണ്‌.
എന്നാല്‍ ഈ കണക്കുകളില്‍ ആശങ്ക വേണ്ടെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ച്‌ നാല്‌ മുതല്‍ ആറ്‌ ആഴ്‌ച്ചക്കിടയില്‍ രണ്ടാം ഡോസ്‌ സ്വാകരിച്ചാല്‍ മതി. അതിന്‌ ഇനിയും സമയമുണ്ടെന്നും നീത്‌ അയോഗ്‌ അംഗം വികെ പോള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

വാരാന്ത്യമായതിനാല്‍ പല കുത്തിവെപ്പ്‌ കേന്ദ്രങ്ങളും ഉച്ചവരെ മാത്രമാണ്‌ പ്രവര്‍ത്തിച്ചതെന്നും ഇതാണ്‌ കുറഞ്ഞ്‌ കണക്ക്‌ രേഖപ്പെടുത്താന്‍ കാരണമായതെന്നും കൊവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗം ഡോ.എന്‍കെ അറോറ പറഞ്ഞു.
ഒഡീഷ,പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌,ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ്‌ രണ്ടാംഘട്ട കുത്തിവെപ്പ്‌ നല്‍കിത്തുടങ്ങിയത്‌.രാജസ്ഥാന്‍,മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്‌ അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനിയും തിയതി പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ എണ്ണം 80 ലക്ഷം കടന്നു.

English summary
ovid vaccine second shot; only 4 percentage people take second shot yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X