Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിൻ മൂന്നാം ഘട്ടം;45 വയസിന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ

ദില്ലി; 45 വയസിന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും കുത്തിവെയ്പ്പെടുക്കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു.രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കായിരുന്നു വാക്സിൻ വിതരണം ചെയ്തിരുന്നത്.

അതിനിടെ കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 4-8 ആഴ്ചയായി വർദ്ധിപ്പിക്കാൻ തിരുമാനിച്ചിട്ടുണ്ട്. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻ‌ടി‌ഐ‌ജിഐ) ശുപാർശ ചെയ്തതിനെ തുടർന്നാണ് നടപടി.ഇത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.

vaccination-d

രണ്ട് ഡോസുകൾക്കിടയിലുള്ള പുതുക്കിയ ഇടവേള കോവിഷീൽഡിന് മാത്രമേ ബാധകമാകൂ. കോവാക്സിന് ബാധകമല്ല.നിലവിലെ ശാസ്ത്രീയ തെളിവുകൾ കണക്കിലെടുക്കുമ്പോൾ കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 6-8 ആഴ്ചകൾക്കിടയിൽ നൽകിയാൽ സംരക്ഷണം വർദ്ധിക്കുമെന്ന് പറയുന്നു. എന്നാൽ നിശ്ചിത കാലയളവ്‌ 8 ആഴ്ച കഴിയാൻ പാടുള്ളതല്ല.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -24,645 (60.53%). പഞ്ചാബിൽ 2,299 പേർക്കുംഗുജറാത്തിൽ 1,640 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെ മൊത്തം ആക്റ്റീവ് കേസുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം ഇപ്പോൾ ഉയരുകയാണ്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.45 (3,45,377) ലക്ഷം ആയി . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 10, 731 പേരുടെ കുറവ് രേഖപ്പെടുത്തി.രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്.

നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+