കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി എയിംസിൽ കുട്ടികളിൽ വാക്സിൻ പരീക്ഷണം ഇന്ന് മുതൽ

Google Oneindia Malayalam News

ദില്ലി; ദില്ലി എയിംസിലും കുട്ടികൾക്കുള്ള കൊവാക്സിൻ പരീക്ഷണത്തിന് ഇന്ന് മുതൽ തുടക്കമാകും. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ പട്‌നയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയിരുന്നു.

പട്ന എയിംസിൽ നിലവിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ഇനി 6-12 വയസ്സിനും 2-6 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്ന് പട്‌നയിലെ എയിംസ് ഡയറക്ടർ ഡോ. പ്രഭാത് കുമാർ സിംഗ് പറഞ്ഞു.

vaccine

മെയ് 12 നാണ് കൊവാക്സിൻ കുട്ടികളിൽ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.വിവിധ ഇടങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന വാക്സിനാണ് കൊവാക്സിൻ. ഇത് കൂടാതെ കൊവിഷീൽ, സ്ഫുട്നിക് 5 എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകൾ. ഇവ നിലവിൽ കുട്ടികൾക്ക് നൽകുന്നില്ല. പല രാജ്യങ്ങളും കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് അനുമതി നൽകിയിട്ടില്ല. നേരത്തേ യുഎസും കാനഡയും പ്രത്യേക പ്രായത്തിലുള്ള കുട്ടികളുടെ ഉഫയോഗത്തിനായി ഫൈസർ ബയോടെക് വാക്സിന് അനുമതി നൽകിയിരുന്നു.

കുഴലിൽ കുരുങ്ങി ബിജെപി; നേതൃത്വത്തിനെതിരെ നടപടിക്ക് സാധ്യത, ഇ ശ്രീധരൻ അടങ്ങുന്ന കമ്മിഷൻ റിപ്പോർട്ട് നൽകികുഴലിൽ കുരുങ്ങി ബിജെപി; നേതൃത്വത്തിനെതിരെ നടപടിക്ക് സാധ്യത, ഇ ശ്രീധരൻ അടങ്ങുന്ന കമ്മിഷൻ റിപ്പോർട്ട് നൽകി

Recommended Video

cmsvideo
32 varients of covid virus found in HIV patient from south africa

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആശ്വാസം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമോ?ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആശ്വാസം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമോ?

English summary
Covid Vaccine test for children at Delhi AIIMS Starts today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X