സ്റ്റോക്ക് ഇല്ല: റഷ്യയില്‍ വാക്സിന് പരീക്ഷണം നിര്‍ത്തി;ആദ്യബാച്ച് എല്ലാവരിലും ഫലം കാണില്ലെന്ന് യുകെ
ദില്ലി: ലോകമെമ്പാടും കൊവിഡ് വാക്സിനായുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വാക്സിന് കാന്‍ഡിഡേറ്റ് ആയി കോവിഷീല്‍ഡ് ഡിസംബറോടെ ലഭ്യമാക്കാനാവുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്സിന് പരീക്ഷണത്തിനായി ആസ്ട്ര സെനകയുമായി കരാറുണ്ടാക്കിയ ഇന്ത്യയില്‍ സ്ഥാപനമാണ് സെറം ഇന്സന്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ബ്രിട്ടണില്‍ നിന്നുളള ഡേറ്റകൾ പോസിറ്റീവാണെങ്കിൽ വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കും.
Recommended Video
റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക്കിനെ സംബന്ധിച്ചുളള നിരാശാജനകമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. മോസ്കോയിലെ പല കേന്ദ്രങ്ങളിലും വാക്സിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സ്പുട്നിക്കിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉയര്‍ന്ന ആവശ്യകത നികത്താന്‍ പര്യാപ്തമായ ഡോസുകളുടെ കുറവാണ് മോസ്കോയിലെ പല കേന്ദ്രങ്ങളിലും ഉള്ളത്. ഇതോടെ വാക്സിന് പരീക്ഷണം താല്‍ക്കാലികമായി റഷ്യ നിര്‍ത്തിവെക്കുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോസുകളുടെ അഭാവം മുലം പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടെണ്ണവും പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണന്നാണ് റഷ്യന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ക്ലിനിക്കുകളും ഇതിനോടകം തന്നെ അവരവര്‍ക്ക് അനുവദിച്ച വാക്സിന് ഡോസുകള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം സ്പുട്നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ റെഡ്ഡീസ് ലബോറട്ടറീസ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു.
ഇന്ത്യയിലും കൊവിഡ് വാക്സിന് എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാ മനുഷ്യരെയും സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്സിന് ഉല്പാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ രണ്ട് പരിശീല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതിനിടെ ആദ്യ കൊവിഡ് വാക്സിന് വാച്ച് എല്ലാവരിലും പൂര്‍ണമായി ഫലം കാണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. പുറത്തിറങ്ങുന്ന കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് അപൂര്‍ണമായിരിക്കുമെന്നാണ് യുകെ വാക്സിന് ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍ കേറ് ബിംഗ്ഹാം അഭിപ്രായപ്പെട്ടത്. 'ആദ്യം പുറത്ത് വരുന്ന കൊവിഡ് വാക്സിന് അപൂര്‍ണമായിരിക്കും. അത് എല്ലാവരിലും കൃത്യമായി പ്രവര്‍ത്തിക്കണമെന്നില്ല''- കേറ്റ് അഭിപ്രായപ്പെട്ടു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications