കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റോക്ക് ഇല്ല: റഷ്യയില്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തി;ആദ്യബാച്ച് എല്ലാവരിലും ഫലം കാണില്ലെന്ന് യുകെ

Google Oneindia Malayalam News

ദില്ലി: ലോകമെമ്പാടും കൊവിഡ് വാക്സിനായുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വാക്സിന്‍ കാന്‍ഡിഡേറ്റ് ആയി കോവിഷീല്‍ഡ് ഡിസംബറോടെ ലഭ്യമാക്കാനാവുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഓക്സ്ഫോര്‍ഡ‍് സര്‍വകലാശാലയുടെ വാക്സിന്‍ പരീക്ഷണത്തിനായി ആസ്ട്ര സെനകയുമായി കരാറുണ്ടാക്കിയ ഇന്ത്യയില്‍ സ്ഥാപനമാണ് സെറം ഇന്‍സന്‍റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ബ്രിട്ടണില്‍ നിന്നുളള ഡേറ്റകൾ പോസിറ്റീവാണെങ്കിൽ വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കും.

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക്കിനെ സംബന്ധിച്ചുളള നിരാശാജനകമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. മോസ്കോയിലെ പല കേന്ദ്രങ്ങളിലും വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സ്പുട്നിക്കിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉയര്‍ന്ന ആവശ്യകത നികത്താന്‍ പര്യാപ്തമായ ഡോസുകളുടെ കുറവാണ് മോസ്കോയിലെ പല കേന്ദ്രങ്ങളിലും ഉള്ളത്. ഇതോടെ വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി റഷ്യ നിര്‍ത്തിവെക്കുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 corona-vaccine

ഡോസുകളുടെ അഭാവം മുലം പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടെണ്ണവും പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണന്നാണ് റഷ്യന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ക്ലിനിക്കുകളും ഇതിനോടകം തന്നെ അവരവര്‍ക്ക് അനുവദിച്ച വാക്സിന്‍ ഡോസുകള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ റെഡ്ഡീസ് ലബോറട്ടറീസ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

ഇന്ത്യയിലും കൊവിഡ് വാക്സിന്‍ എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാ മനുഷ്യരെയും സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ രണ്ട് പരിശീല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതിനിടെ ആദ്യ കൊവിഡ് വാക്സിന്‍ വാച്ച് എല്ലാവരിലും പൂര്‍ണമായി ഫലം കാണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. പുറത്തിറങ്ങുന്ന കൊവിഡ് വാക്സിന്‍റെ ആദ്യ ബാച്ച് അപൂര്‍ണമായിരിക്കുമെന്നാണ് യുകെ വാക്സിന്‍ ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍ കേറ് ബിംഗ്ഹാം അഭിപ്രായപ്പെട്ടത്. 'ആദ്യം പുറത്ത് വരുന്ന കൊവിഡ് വാക്സിന്‍ അപൂര്‍ണമായിരിക്കും. അത് എല്ലാവരിലും കൃത്യമായി പ്രവര്‍ത്തിക്കണമെന്നില്ല''- കേറ്റ് അഭിപ്രായപ്പെട്ടു.

English summary
covid vaccine trial; round up 10-30-2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X