• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതീക്ഷ വീണ്ടും ഉയരുന്നു; കൊവാക്‌സിന്റെ രണ്ടാം ഘട്ട മനുഷ്യപരീക്ഷണത്തിന് അനുമതി,കാത്തിരിപ്പിൽ രാജ്യം

ഹൈദരാബാദ്: ലോകം മുഴുവന്‍ ഇന്ന് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ്. റഷ്യയില്‍ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ലോകത്തിന് പുതിയ പ്രതീക്ഷ കൈവന്നിരുന്നു. ഇന്ത്യയിലും കൊവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഓക്‌സഫഡ് സര്‍വ്വകലാശാലയുടെ വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്‌സിനുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാരത് ബയോടെക്കിന്‍ഖെ കൊവാക്‌സിന് രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം നടടത്താനുള്ള അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിശദാംശങ്ങളിലേക്ക്...

റഷ്യൻ വാക്സിൻ സുരക്ഷിതം, പരീക്ഷിച്ചവരിൽ ആന്റിബോഡി രൂപപ്പെടുന്നുവെന്ന് ലാൻസെറ്റ്

രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം

രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഭാരത് ബയോടെക്ക്. ഈ മാസം ഏഴ് മുതല്‍ രണ്ടാം ഘട്ട മനുഷ്യപരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കിയിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

 380 പേരില്‍

380 പേരില്‍

രണ്ടാം ഘട്ട പരീക്ഷണത്തില്‍ 380 പേരാണ് പങ്കെടുക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോമഗിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം, വൈറസിനെതിരെ രൂപപ്പെട്ട ആന്റിബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്തസാമ്പിള്‍ ശേഖരിക്കുന്നുണ്ട്.

cmsvideo
  Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam
  അനുമതി

  അനുമതി

  28, 42, 104, 194 ദിവസങ്ങളിലായാണ് വളണ്ടിയര്‍മാരില്‍ നിന്നും ഇനി രക്തസാമ്പിളുകള്‍ ശേഖരിക്കുക. എത്ര നാളത്തേക്ക് പ്രതിരോധം നിലനില്‍ക്കുന്നുണ്ട് എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രാജ്യത്ത് ഇതുവരെ ഏഴോളം കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് മനുഷ്യരില്‍ പരീക്ഷണം നടത്തി മുന്നോട്ട് പോകാനുളള അനുമതി ലഭിച്ചിട്ടുളളത്.

  പരീക്ഷണ കേന്ദ്രങ്ങള്‍

  പരീക്ഷണ കേന്ദ്രങ്ങള്‍

  ഹൈദരാബാദ് ആസ്ഥാനമായിട്ടുളള ഭാരത് ബയോടെക് ആണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എസ്യുഎം ആശുപത്രി അടക്കം 12 മെഡിക്കല്‍ കേന്ദ്രങ്ങളെ ആണ് കൊവാക്സിന്‍ പരീക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് തിരഞ്ഞെടുത്തിരിക്കുന്നത്.

  റഷ്യയുടെ വാക്‌സിന്‍

  റഷ്യയുടെ വാക്‌സിന്‍

  അതേസമയം, റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

   42 ദിവസം

  42 ദിവസം

  ആഗസ്റ്റിലാണ് ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ പരീക്ഷണത്തിന് റഷ്യ ലൈസന്‍സ് നല്‍കുന്നത്. ലോകത്തില്‍ വ്യാപകമായി വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുന്ന രാജ്യവും റഷ്യയാണ്. 42 ദിവസം നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 38 ആരോഗ്യവാന്മാരായ മുതിര്‍ന്നവരാണ് പങ്കെടുത്തത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആര്‍ക്കും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഓൺലൈൻ ക്ലാസ് വെല്ലുവിളിയല്ല; അകകണ്ണിന്റെ വെളിച്ചത്തിൽ ശ്രീരേഖ ടീച്ചർ ക്ലാസ് എടുക്കും.. സിമ്പിളായി

  'മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്ന് പറഞ്ഞു, അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്'

  വാക്‌സിൻ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം; സ്പുട്‌നിക്ക് കുത്തിവച്ച് റഷ്യൻ പ്രതിരോധമന്ത്രി

  English summary
  Covid Vaccine Update; Covaxin developed by Bharat Biotech, has been approved for the phase-2 trial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X