• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാത്തിരിപ്പിന് അവസാനം..! സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിലേക്ക്, അടുത്തമാസം, ജനങ്ങൾക്ക് ലഭ്യമാക്കി റഷ്യ

മോസ്‌കോ: ലോകത്ത് ആദ്യമായി കൊവിഡിനെതിരെ കണ്ടുപിടിച്ച റഷ്യയുടെ വാക്‌സിന്‍ സ്പുട്‌നിക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടുങ്ങി. ആദ്യ ബാച്ചാണ് ഇപ്പോല്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയത്. വാക്‌സിന്റെ പ്രാദേശിക വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

cmsvideo
  Clinical Trials Of Sputnik V Coronavirus Vaccine To Begin This Month | Oneindia Malayalam
  സ്പുട്നിക് വി

  സ്പുട്നിക് വി

  ആഗസ്റ്റ് 11നാണ് റഷ്യന്‍ സര്‍ക്കാര്‍ സ്പുട്നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്‍ അംഗീകരിച്ചത്. പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്റെ മകള്‍, റഷ്യന്‍ പ്രതിരോധമന്ത്രി എന്നിവര്‍ വാക്സിന്‍ കുത്തിവച്ചിരുന്നു. കൂടാതെ വാക്സിന്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു.

   ഗുണനിലവാര പരിശോധന

  ഗുണനിലവാര പരിശോധന

  കൊറോണ വൈറസ് അണുബാധ തടയുന്നതിനുള്ള റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ആദ്യത്തെ ബാച്ച് പുറത്തിറങ്ങി. റോസ്ഡ്രാവ്‌നാഡസറിന്റെ ലബോറട്ടറിയിലെ ഗുണനിലവാര പരിശോധനകള്‍ക്ക് സിവില്‍ സര്‍ക്കുലേഷില്‍ എത്തിച്ചിട്ടുണ്ടെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. തലസ്ഥാന നഗരത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കകം ലഭ്യമാക്കുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചിരുന്നു.

  പരീക്ഷണം

  പരീക്ഷണം

  റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

   ഇന്ത്യയിലേക്ക്

  ഇന്ത്യയിലേക്ക്

  വാക്‌സിന് റഷ്യ അംഗീകാരം നല്‍കിയത് മുതല്‍, ഇത് ഏപ്പോള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന ആക്ഷാക്ഷയിലായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ശുഭ വാര്‍ത്തയാണ് പുറത്തുവരുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട ട്രെയല്‍ ഇന്ത്യയില്‍ നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

  വിവരങ്ങള്‍ കൈമാറി

  വിവരങ്ങള്‍ കൈമാറി

  ഇതുവരെ റഷ്യ നടത്തിയ പരീക്ഷണ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് വിവരം. ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ പരീക്ഷണം നടത്താനാണ് തീരുമാനം. എന്നാല്‍ ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നിലനില്‍ക്കെയാണ് റഷ്യയില്‍ വാക്‌സിന്‍ ഇന്ന് ജനങ്ങള്‍ക്ക് വിതരണം നല്‍കിയത്.

   ഇന്ത്യ മാത്രമല്ല

  ഇന്ത്യ മാത്രമല്ല

  ഇന്ത്യയെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഫിലിപ്പൈന്‍സ് , ബ്രസീല്‍ എന്നീ രാജ്യങ്ങളിലും മൂന്നാം ഘട്ട പരീക്ഷണം നടക്കും. ഫിലിപ്പൈന്‍ നേരത്തെ റഷ്യയുടെ വാക്‌സിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ വിശദമായ വിവരങ്ങള്‍ നവംബര്‍ മാസത്തോടെ പ്രസിദ്ധീകരിക്കാനാവുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് സിഇഒ കിറില്‍ ഡിമിട്രോവ് പറഞ്ഞു.

   പഠനം

  പഠനം

  അതേസമയം, റഷ്യന്‍ വാക്സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

  'ഇനി വിളിക്കാൻ കഴിഞ്ഞെന്ന് വരില്ല, ഞങ്ങൾ മരണത്തിലേക്ക് നീങ്ങുകയാണ്; ദൈവത്തിൽ അർപ്പിച്ച് കടലിലേക്ക്'

  ഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവം

  തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കം, കിഴക്കമ്പലം മോഡലിൽ തിരഞ്ഞെടുപ്പ് മുന്നണി; അദാനിക്കായി കൂട്ടായ്മ

  English summary
  Covid Vaccine Update; Sputnik to be tested in India, Russia releases first batch for Public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X