കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. വാക്‌സിന്‍ എത്തുക വ്യത്യസ്ത സ്രോതസുകളില്‍ നിന്നാകും. രാജ്യത്ത് വാക്‌സിന്‍ വിതരണം എങ്ങനെ വ്യാപിപ്പിക്കാം എന്ന് ആസൂത്രണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ വിദഗ്ദ്ധ സംഘങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിപുലമായ ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

covid

ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. 400 മുതല്‍ 500 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കാനും ഉപോയഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. 2021 ജൂലൈ മാസത്തോടെ 1.3 ബില്യണ്‍ ജനസംഖ്യയില്‍ 20 മുതല്‍ 25 കോടി ജനങ്ങള്‍ക്ക് ആദ്യ കുത്തിവയ്പ്പ് നല്‍കും. ഈ വാക്‌സിനുകള്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ പരീക്ഷണങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരില്‍ എത്രത്തോളം വാക്‌സിന്‍ സുരക്ഷിതമാവുമെന്ന് കണ്ടെത്താന്‍ പഠനം നടത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ജനസംഖ്യ ബാഹുല്യം കണ്ക്കിലെടുത്ത് ഒരു വാക്‌സിന്‍ മാത്രമായോ ഒരു ഉല്‍പ്പാദകര്‍ മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കൊവിഡ് വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർവിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർ

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

 ചാണകത്തിൽ നിന്നുള്ള ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും: കാമധേനു ആയോഗ് തലവൻ!! എന്താണ് ഗോസത്വ കവച്? ചാണകത്തിൽ നിന്നുള്ള ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും: കാമധേനു ആയോഗ് തലവൻ!! എന്താണ് ഗോസത്വ കവച്?

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Covid Vaccine Update: Vaccine will be available in India early next year Says Union Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X