കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്ഫഡ് വാക്‌സിൻ സ്വീകരിച്ചയാൾക്ക് സംഭവിച്ചത് ട്രാൻവേഴ്‌സ് മൈലൈറ്റീസ്? സൂചന; മൂന്ന് കാരണങ്ങൾ..!

Google Oneindia Malayalam News

ദില്ലി: കൊവിഡിനെതിരെ ഓക്‌സ്ഫഡ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കുത്തിവച്ച സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാത രോഗം കണ്ടെത്തിയതോടെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ലോകം പ്രതീക്ഷയോടെ കാത്തിരുന്ന വാക്‌സിനായിരുന്നു ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍. മൂന്നാം ഘട്ട പരീക്ഷണത്തിനിടെയായിരുന്നു ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ ഈ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കുന്നില്ലെന്നായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. എന്നാല്‍ വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് ബാധിച്ച രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് എന്ന രോഗമാണ് സന്നദ്ധപ്രവര്‍ത്തകന് ബാധിച്ചതെന്നാണ് കരുതുന്നത്. വിശദാംശങ്ങളിലേക്ക്..

ഇന്ത്യയിലെ പരീക്ഷണം

ഇന്ത്യയിലെ പരീക്ഷണം

കൊവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ച നടപടി ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മരുന്ന് കൊവിഡിനെതിരെ ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിജയകരമായാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

അജ്ഞാത രോഗം

അജ്ഞാത രോഗം

ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് എന്ന രോഗമാണ് സന്നദ്ധ പ്രവര്‍ത്തന് ബാധിച്ചതെന്നാണ് സൂചന. വ്കാസിന്‍ നിര്‍മ്മാണ കമ്പനിയായ ആസ്ട്രാ സെനക്ക ഇക്കാര്യം ഇന്ത്യയിലെ പങ്കാളിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നല്‍കിയ വിവരങ്ങളിലാണ് ഈ സൂചന. എന്നാല്‍ ഈ വ്കാസിന്‍ കുത്തിവച്ചതുകൊണ്ടാണോ ഈ രോഗം ബാധിച്ചത് എന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്

എന്താണ് ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്

മനുഷ്യ ശരീരത്തിലെ സുഷമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കത്തെയാണ് ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് എന്ന് പറയുന്നത്. ഈ രോഗം ബാധിച്ചതിന് മൂന്ന് കാരണങ്ങള്‍ വഴിയാകാനാണ് സാധ്യത. ഒന്ന് വാക്‌സിന്‍ കുത്തിവച്ചത് വഴി പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം. രണ്ട് ശരീരത്തിലെ നിര്‍ജീവമായ വൈറസുകള്‍ ഏതെങ്കിലും സജീവമായത്. മൂന്ന് രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍.

അടുത്ത നീക്കം എന്ത്?

അടുത്ത നീക്കം എന്ത്?

ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിന് എന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ആദ്യത്തെ തവണയല്ല ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് വിവരീത ഫലമുണ്ടായതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചിരുന്നു.

വീണ്ടും പരിശോധിക്കും

വീണ്ടും പരിശോധിക്കും

അതേസമം, സാധ്യത വാകിസിന്റെ സുരക്ഷിതത്വവും പരീക്ഷണം സംബന്ധിച്ച വിവരങ്ങളും യുകെയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ടസ് ഏജന്‍സി വീണ്ടും പരിശോധിക്കുന്നതായിരിക്കും. ഇതും കൂടി കണക്കിലെടുത്തതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.

ആരോഗ്യപ്രശ്‌നങ്ങളില്ല

ആരോഗ്യപ്രശ്‌നങ്ങളില്ല

ഓക്‌സഫഡിന്റെ വാക്‌സിന്‍ പരീക്ഷണത്തില്‍ മലയാളികളും പങ്കെടുത്തിരുന്നു. വാക്‌സിന്‍ ്‌സ്വീകരിച്ച മലയാളികള്‍ക്ക് നിലനില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. തിരുവല്ല ഓതറ സ്വദേശി റെഡിയാണ് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ച മലയാളി. പരീക്ഷണ ഘട്ടങ്ങളില്‍ 30000 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവര്‍ക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam
ഓഹരികളിലും വന്‍ ഇടിവ്

ഓഹരികളിലും വന്‍ ഇടിവ്

അതേസമയം, പരീക്ഷണം നിര്‍ത്തിയതിന് പിന്നാലെ അസ്ട്രകസെനേകയുടെ ഓഹരികളിലും വന്‍ ഇടിവുണ്ടായി.കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ ആദ്യം എത്തുക ഒക്സ്ഫഡ് വാക്സിന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ യുകെയില്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ അതില്‍ മാറ്റമുണ്ടാകുമോയെന്നത് വ്യക്തമല്ല.

English summary
Covid Vaccine Update; What happened to the volunteer who received the oxford vaccine?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X