Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ അവസാന ഘട്ടത്തിലാണ്; കൊവിഡ് വാക്സിന്‍ ഉടന്‍ പുറത്തിറക്കാനാവുമെന്ന് അദർ പൂനവല്ല

ദില്ലി: കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് അവകാശപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനവല്ല. 1600 പേർക്ക് തങ്ങള്‍ കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അടുത്ത 28 ദിവസത്തേക്ക് ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വാക്സിനായ 'കോവിഷീൽഡ്' വികസിപ്പിക്കുന്നതിനായി ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരിക്കുന്ന സ്ഥാനങ്ങളാണ് സെരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐ‌ഐ), ഓസ്ട്രാസെനെക്കയും.

Recommended Video

cmsvideo
    India's covishield vaccine is on the last round trial

    'കോവിഷീൽഡ്' എന്നതിനായുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ‌സ് എൻ‌റോൾ‌മെന്റ് പൂർത്തിയാക്കിയതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ‌സി‌എം‌ആർ) വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യു‌എസ് ഫാർമ ഭീമനായ നോവാവാക്സ് വികസിപ്പിച്ചെടുത്ത 'കോവോവാക്സിന്റെ' ക്ലിനിക്കൽ പരീക്ഷണങ്ങള്‍ക്കായി ഐ‌സി‌എം‌ആറും എസ്‌ഐ‌ഐയും കൂടുതൽ സഹകരണം നടത്തുന്നുണ്ട്.

    corona15

    അതിനിടെ, റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിലെത്തി. ഹൈദരാബാദ് ആസ്ഥാനമാ ഫാർമസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതി ലഭിച്ചതോടെയാണ് റഷ്യന്‍ വാക്സിന്‍ ഇന്ത്യയിലെത്തിയത്. സ്പുട്നിക്ക് വി യുടെ മുന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇതിനോടകം തന്നെ ബെലാറസ്, യുഎഇ, വെനസ്വലെ തുടങ്ങിയ രാജ്യങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഒന്നിച്ചാണ് നടക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+