കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്‌ മാസത്തിനുള്ളില്‍ കോവിഡ്‌ വാക്‌സിന്‍ ലഭ്യമാകും; ഉറപ്പ്‌ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി:നാല്‌ മാസത്തിനുള്ളില്‍ കോവിഡ്‌ വാക്‌സിന്‍ എത്തുമെന്ന്‌ ഉറപ്പ്‌ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. മൂന്നോ നാലോ മാസത്തിനുള്ളില്‍ കോവിഡ്‌ വാക്‌സിന്‍ എത്തുമെന്ന്‌ ഉറപ്പായതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വാക്‌സിന്‍ എത്തിയാല്‍ ശാസ്‌ത്രീയമായ അടിസ്ഥാനത്തില്‍ 135 കോടി ജനങ്ങള്‍ക്കും ലഭ്യമാകുമെന്നും ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഒരു വെബിനാറില്‍ സംസാരിക്കവേയാണ്‌ ഹര്‍ഷവര്‍ധന്‍ കോവിഡ്‌ വാക്‌സിന്‍ ഉടനെത്തുമെന്ന്‌ ഉറപ്പ്‌ നല്‍കിയത്‌.

കോവിഡ്‌ വാക്‌സിന്‍ എത്തിയാല്‍ ആദ്യം നല്‍കുക കോവിഡ്‌ ബാധിതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആയിരിക്കും.കോവിഡ്‌ വാക്‌സിന്‍ എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള തയാറെടുപ്പുകള്‍ നമ്മള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു.രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങള്‍ക്ക്‌ വാക്‌സിന്‍ ലഭ്യാമാക്കും. 2021 രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്ല വര്‍ഷമായി മാറുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

harsh vardhan

കൊറോണ വൈറസ്‌ ബാധ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ആരോഗ്യ മനത്രി പ്രകീര്‍ത്തിട്ടു. വളരെ ശക്തമായ നടപടികളാണ്‌ കോവിഡ്‌ ബാധ നേരിടാന്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളിലായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്‌ ഹര്‍ഷവര്‍ധന്‍ അവകാശപ്പെട്ടു.

കോവിഡ്‌ ബാധ നൈരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദനതാ കര്‍ഫ്യൂ പ്രാഥമിക നടപടിയെന്ന നിലയില്‍ കോവിഡ്‌ പ്രതിരോധത്തിന്‌ വളരെയധികം ഫലം ചെയ്യതതായി കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജനതാ കര്‍ഫ്യൂവിനോട്‌ സഹകരിച്ചു. ലോകഡൗണ്‍ പ്രഖ്യപിച്ചതും, പിന്നീട്‌ തുറന്നു കൊടുത്തതും കേന്‌ജ്ര സര്‌ഡക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവുളി ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക്‌ അത്‌ വളരം ഭംഗിയായി നടപ്പാക്കാനായതായി മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

കോവിഡ്‌ 19 പ്രകിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സദാ ജാഗരൂകരാണ്‌,വിമാനത്തവളങ്ങള്‍,തുറമുഖങ്ങള്‍ . രാജായത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിലിയ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ്‌ കോവിഡിന്റെ പസ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും ഹര്‍ഷവര്‍ധന്‍ ചൂണ്ടക്കാട്ടി. രാജ്യത്ത്‌ കോവിഡ്‌ 19 നിരക്കില്‍ ഒക്ടോബര്‍ മാസത്തില്‍ വലിയ കുറവ്‌ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നവംബര്‍ ആദ്യത്തോടെ കോവിഡ്‌ ബാധിരുടെ എണ്ണം രാജ്യത്ത്‌ വീണ്ടും ഉയരുന്നതായാണ്‌ കാണുന്നത്‌. ഡല്‍ഹിയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ദിവസം ഏഴായിരത്തില്‍ അധികം ആളുകള്‍ക്കാണ്‌ കോവിഡ്‌ ബാധിക്കുന്നത്‌.

English summary
covid vaccine will get soon; promised central health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X