ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്; സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്ന് ട്വീറ്റ്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്; സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്ന് ട്വീറ്റ്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം ഹൈദരാബാദിലാണെന്നും ഒരാഴ്ച ക്വാറന്റീനിൽ തുടരുമെന്നും ഔദ്യോഗികമായി ട്വിറ്റിലൂടെ അറിയിക്കുകയായിരുന്നു ഉപരാഷ്ട്രപതി . താനുമായി സമ്പർക്കം പുലർത്തിയവരോട് സ്വയം നിരീക്ഷണം ഏർപ്പെടാനും പരിശോധന നടത്തുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനമായ ഇന്ന് ഹൈദരാബാദിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ ഛായാ ചിത്രത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
"മഹാനായ ദേശീയ വാദിയും ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയും ദീർഘ വീക്ഷണം ഉള്ള നേതാവുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനമെന്ന്", അദ്ദേഹം എഴുതിരുന്നു.
Recommended Video
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam












Click it and Unblock the Notifications