ഇന്ത്യയിൽ മഹാമാരിയ്ക്ക് അറുതിയില്ല; ഒമൈക്രോണും പിന്നാലെ; കേസുകൾ 2.68 ലക്ഷത്തിലധികം;വേണ്ടത് ജാഗ്രത
ഇന്ത്യയിൽ മഹാമാരിയ്ക്ക് അറുതിയില്ല; ഒമൈക്രോണും പിന്നാലെ; കേസുകൾ 2.68 ലക്ഷത്തിലധികം;വേണ്ടത് ജാഗ്രത
ഡൽഹി: രാജ്യത്ത് കൊവിഡും ഒമൈക്രോണും ഒരുപോലെ ഉയരുന്ന സാഹചര്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്ന കണക്കുകൾ പ്രകാരം, ഇന്ത്യയിൽ കഴിഞ് 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇത് ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ നിന്നും 1.8 ശതമാനം കൂടുതലാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,68,50,962 ആയി ഉയർന്നു. ഇതിൽ 6,041 കേസുകൾ കൊറോണ വൈറസിന്റെ പുതിയ വകഭേഗമായ ഒമൈക്രോണിൽ നിന്നാണ്. രാജ്യത്തുടനീളമുള്ള ആകെ രോഗമുക്തി എന്നത് 3,49,47,390 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,22,684 രോഗികൾ സുഖം പ്രാപിച്ചതതായാണ് റിപ്പോർടട്. എന്നാൽ, രോഗമുക്തി നിരക്ക് ഇപ്പോൾ 94.83 ശതമാനം ആണ്.

അതേ സമയം, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 14,17,820 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ, സജീവ കേസുകളുടെ എണ്ണം 1,45,747 ആയി വർദ്ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമാണ്.
എന്നാൽ സംസ്ഥാനങ്ങൾ തിരിച്ചുളള കോവിഡ കണക്ക് ഇങ്ങനെ ;- മഹാരാഷ്ട്രയിൽ 43,211 കേസുകളും, കർണാടകയിൽ 28,723 കേസുകളും, ഡൽഹിയിൽ 24,383 കേസുകളും, തമിഴ്‌നാട്ടിൽ 23,459 കേസുകളും, പശ്ചിമ ബംഗാളിൽ 22,645 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതിദിന പുതിയ കേസുകളിൽ 52.97 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, ഇതിൽ 16.07 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 402 പേർ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ, രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,85,752 ആയി ഉയർന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 199 എന്നതാണ് കേരളത്തിലെ കണക്ക്. എന്നാൽ, ഡൽഹിയിൽ 34 പ്രതിദിന മരണങ്ങൾ ആണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ഇന്ത്യയിൽ 16,13,740 കോവിഡ് ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,02,976 പേർക്ക് വാക്‌സിൻ ഡോസുകൾ നൽകി. ഇതോടെ, രാജ്യത്ത് വാക്സിൻ നൽകിയവരുടെ ആകെ എണ്ണം 1,56,02,51,117 ആയി ഉയർന്നു.












Click it and Unblock the Notifications