കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടിയ്ക്ക് അടുത്ത്'; കൊവിഡ് മരണങ്ങളിൽ ആശങ്ക; റിപ്പോർട്ടുകൾ ഇങ്ങനെ

'മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടിയ്ക്ക് അടുത്ത്'; കൊവിഡ് മരണങ്ങളിൽ ആശങ്ക; റിപ്പോർട്ടുകൾ ഇങ്ങനെ

Google Oneindia Malayalam News

ഡൽഹി: മുംബൈയിൽ കോവിഡ് മരണങ്ങൾ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ദിവസേനയുള്ള കോവിഡ് കേസുകൾ ശനിയാഴ്ച 10,661 ആയി കുറഞ്ഞിരുന്നു. എന്നാൽ, മുംബൈയിൽ 11 മരണങ്ങൾ ഇന്നലെ രേഖപ്പെടുത്തി.

ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. സംസ്ഥാനത്തെ പ്രതിദിന കേസുകളും വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 43,211 എന്നായിരുന്നു.

"മൂന്നാം തരംഗത്തിന്റെ കൊടുമുടിയുടെ അടുത്താണ് മുംബൈ. കേസുകൾ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ ശശാങ്ക് ജോഷി പറഞ്ഞു. എന്നിരുന്നാലും, നഗരത്തിലെ മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാണ്.

1

വെള്ളിയാഴ്ച, മുംബൈയിൽ 9 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ശനിയാഴ്ച 11 ആയി ഉയർന്നത് കാണാനായി. 90% രോഗികളിലും രോഗ ലക്ഷണം ഇല്ല. എന്നാൽ, നേരിയ തരത്തിൽ രോഗ ലക്ഷണങ്ങൾ സംഭവിക്കുന്നു. ജനുവരി 1 മുതൽ 13 വരെ രേഖപ്പെടുത്തിയ 47 മരണങ്ങളിൽ, മരിച്ചവരിൽ 42 പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. അതായത്, 89% ആണിത്. എന്നാൽ, ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത് പ്രകാരം, മരിച്ചവരിൽ 38 അല്ലെങ്കിൽ 80% രോഗികൾക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇത് അവരിൽ ഉണ്ടായിരുന്ന അണുബാധയെ വഷളാക്കി.

സിപിഎം പുനസംഘടയിൽ ഷിജുഖാൻ; ആര്യ രാജേന്ദ്രനും വി കെ പ്രശാന്തും പുറത്ത്; സമ്പത്തിനെ ഒഴിവാക്കിസിപിഎം പുനസംഘടയിൽ ഷിജുഖാൻ; ആര്യ രാജേന്ദ്രനും വി കെ പ്രശാന്തും പുറത്ത്; സമ്പത്തിനെ ഒഴിവാക്കി

2

"ഡെൽറ്റ വേരിയന്റുകളിൽ ഒമിക്‌റോണിന് ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത പരിവർത്തന ഘട്ടത്തിലാണ് ഞങ്ങൾ. ഡെൽറ്റ കൂടുതൽ ഗുരുതരമാണെന്ന് കണക്കിലെടുത്ത്, ശ്വാസകോശത്തിന്റെ പങ്കാളിത്തമുള്ള കോമോർബിഡിറ്റികളുള്ള രോഗികളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്, "ഡോ ജോഷി പറഞ്ഞു. അതേസമയം, 2021 നവംബർ 1 മുതൽ ആകെ 4,265 ആർടി-പിസിആർ പോസിറ്റീവ് സാമ്പിളുകൾ മുഴുവൻ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ പ്രദീപ് വ്യാസ് അയച്ച കത്തിൽ പറഞ്ഞു. ലഭ്യമായ 4,201 ഫലങ്ങളിൽ, 1,367 കേസുകളിൽ ഒമൈക്രോൺ കണ്ടെത്തിയിട്ടുണ്ട്.

3

അതേ സമയം, ഇന്ന് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,71,202 പേര്‍ക്കാണ്. പരിശോധനകളിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 15,50,377 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.18 ശതമാനമാണ്.

'മറ്റ് പാർട്ടികളിലേക്കില്ല'; 'എന്ത് നടപടിയെടുത്താലും പാർട്ടിയിൽ തന്നെ തുടരും'; എസ് രാജേന്ദ്രൻ'മറ്റ് പാർട്ടികളിലേക്കില്ല'; 'എന്ത് നടപടിയെടുത്താലും പാർട്ടിയിൽ തന്നെ തുടരും'; എസ് രാജേന്ദ്രൻ

4

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും മകര സംക്രാന്തി, പൊങ്കല്‍ പോലുള്ള ഉത്സവം നടക്കുന്നതിനാല്‍ പല സംസ്ഥനങ്ങളിലും പരിശോധനകളുടെ എണ്ണം കുറവായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,65,404 പരിശോധനകളാണ് നടത്തിയത്. ആകെ 70.24 കോടിയിലേറെ (70,24,48,838) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്.

5

അതേസമയം ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 7,743 ഒമൈക്രോൺ കേസുകളാണ് ഇതുവരെ കണ്ടത്തെിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 28.17 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.69 ശതമാനമാണ്. അതേസമയം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.28 ശതമാനമായി തുടരുകായാണ്.

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകളും ഓഫീസുകളും അടച്ചേക്കും |
6

പലസംസ്ഥാനങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 66 ലക്ഷത്തിലധികം (66,21,395) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 156.76 കോടി (1,56,76,15,454) പിന്നിട്ടു. 1,68,19,744 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

English summary
covid virus spread; the Mortality rate is rises in Mumbai; reports are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X