കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബറോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാവും; സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് ഐസിഎംആര്‍ പഠനം

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11502 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 332424 ആയി. ഒരു ദിവസത്തിനിടെ മാത്രം 325 പേര്‍ക്ക് വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായതോടെ ഇന്ത്യയിലെ ആകെ മരണ സംഖ്യ 9520 ആയി. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും അശ്വാസമാകുന്നുണ്ട്. നിലവില്‍ 153106 പേരാണ് ചികിത്സയില്‍ ഉള്ളത്.

രാജ്യത്തെ കോവിഡ് വ്യാപനം അഞ്ച് മാസം കൂടി തുടരുമെന്നാണ് ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നത്. നവംബര്‍ പകുതിയോടെ രോഗവ്യാപന അതിന്‍റെ ഏറ്റവും ഉന്നതമായ അവസ്ഥയിലെത്തുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെ രോഗികളായിരിക്കും അന്ന് ഉണ്ടാവുക. ഈ അവസ്ഥയില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ , തീവ്രപരിചരണ കിടക്കകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് ഐസിഎംആര്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

 corona

കോവിഡിന്‍റെ വ്യാപനം കൂടുതല്‍ ശക്തമാവാതിരിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഗുണം ചെയ്തെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം അതിന്‍റ പരമാവധിയില്‍ എത്തുന്നതില്‍ നിന്ന് ലോക്ക് ഡൗണ്‍ 34 ദിവസം മുതല്‍ 76 ദിവസം വരെ താമസിപ്പിച്ചു. ഈ കാലയളവിനുള്ളില്‍ 69-97 ശതമാനം രോഗവ്യാപനം കുറച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം പൊതുജനാരോഗ്യ പരിപാടികള്‍ 60 ശതമാനം വരെ ഫലപ്രദമാക്കി. മരണനിരക്കിലും ഇത്രയും ശതമാനം കുറവുണ്ടാക്കാന്‍ സാധിച്ചെന്നും ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആര്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്.

മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎമുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎ

 ഇന്ത്യയില്‍ 3.32 ലക്ഷം കൊറോണ വൈറസ് രോഗികള്‍; 24 മണിക്കൂറില്‍ 11502 കേസുകള്‍; നവംബറില്‍? ഇന്ത്യയില്‍ 3.32 ലക്ഷം കൊറോണ വൈറസ് രോഗികള്‍; 24 മണിക്കൂറില്‍ 11502 കേസുകള്‍; നവംബറില്‍?

English summary
Covid will be at it's peak in india by November says ICMR study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X