കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണം കോവിഡിനെ ഇല്ലാതാക്കും, മധ്യപ്രദേശ് പ്രൊടേം സ്പീക്കര്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം കൊറോണവൈറസിനെ ഇല്ലാതാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ പ്രൊടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ. ഇത്തരം പ്രസ്താവനകളിലൂടെ നേരത്തെ ബിജെപി നേതാക്കള്‍ കുപ്രസിദ്ധി നേടിയതാണ്. എന്നാല്‍ ഇത്തരമൊരു സുപ്രധാന പദവിയില്‍ ഇരിക്കുന്നയാള്‍ മണ്ടത്തരങ്ങള്‍ വിളിച്ച് പറയുന്നത് ഇത് ആദ്യമായിട്ടാണ്. രാജ്യത്ത് 12 ലക്ഷത്തിലധികം പേരെ കോവിഡ് ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ് രാമക്ഷേത്ര നിര്‍മാണം എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്ന പ്രൊടേം സ്പീക്കറുടെ പരാമര്‍ശം.

1

ഭഗവാന്‍ ശ്രീരാമന്‍ അക്കാലത്ത് പുനര്‍ജനിക്കുകയായിരുന്നു. മനുഷ്യവംശത്തിന്റെ ക്ഷേമത്തിനും അസുരന്‍മാരെ കൊന്നൊടുക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. രാമായണ കാലഘട്ടത്തിലെ കാര്യമാണ് ഇത്. അതുപോലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം എപ്പോള്‍ ആരംഭിക്കുന്നുവോ, കോവിഡിന്റെ നാശം അപ്പോള്‍ തുടങ്ങുമെന്നും രാമേശ്വര്‍ ശര്‍മ പറഞ്ഞു. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെതുടര്‍ന്ന് ദുരിതത്തിലാണ്. നമ്മള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാത്രമല്ല പാലിക്കുന്നത്. നമ്മുടെ ആത്മീയ കാര്യങ്ങളെ കുറിച്ചും ഓര്‍മിക്കുന്നുണ്ട്. സുപ്രീം കോടതി രാമക്ഷേത്രം നിര്‍മിക്കാനും അനുമതി നല്‍കിയിട്ടുണ്ടെന്ന് രാമേശ്വര്‍ ശര്‍മ പറഞ്ഞു.

Recommended Video

cmsvideo
PM Modi to lay foundation stone of Ram Temple in Ayodhya on August 5 | Oneindia Malayalam

അതേസമയം അയോധ്യയിലെ ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് പ്രൊടേം സ്പീക്കറുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഭൂമിപൂജയില്‍ പങ്കെടുക്കുന്നുണ്ട്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്റ്റിന് അഞ്ചിന് ഉച്ചയോടെയായിരിക്കും ഭൂമി പൂജ നടക്കുകയെന്ന് ട്രസ്റ്റിലെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഹനുമാന്‍ ഗാര്‍ഹിയിലും രാമലല്ല ക്ഷേത്രത്തിലും പ്രധാനമന്ത്രി പൂജകളും പ്രാര്‍ത്ഥനയും നടത്തും.

സാമൂഹിക അകലം പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. 200 പേര്‍ മാത്രമേ ഈ ചടങ്ങിനുണ്ടാവൂ. അതില്‍ 150 പേര്‍ ക്ഷണിതാക്കളാണ്. ഇത്രയും പേരെ മാത്രമേ ഈ മേഖലയില്‍ നില്‍ക്കാന്‍ അനുവദിക്കൂ. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ഈ ചടങ്ങ് മുന്നില്‍ നിന്ന് നടത്തുന്നത്. ട്രസ്റ്റിന്റെ യോഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനും തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിലെ സ്വീകരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

English summary
covid will end after ram temple construction says madhya pradesh protem speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X