കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; ഇന്ത്യയ്ക്ക് 1 ബില്യൺ ഡോളർ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യയ്ക്ക് ഒരു ബില്യൺ ഡോളർ അടിയന്തര ധനസഹായവുമായി ലോകബാങ്ക്. കോവിഡ് അതിജീവനത്തിന്‍റെ ആദ്യ പടിയെന്നോണം 25 രാജ്യങ്ങള്‍ക്കുള്ള ധനസഹായ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കുന്നതിനായി 160 മില്യൺ ഡോളറാണ് ലോകബാങ്ക് നീക്കിവെച്ചിരിക്കുന്നത്.

ദരിദ്രവും ദുർബലവുമായ രാജ്യങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രതിനിധികൾ പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യതലത്തിലും പ്രാദേശിക തലത്തിലും ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിസ് മൽപാസ് പറഞ്ഞു.

 wb65-1585

കൊറോണെ നേരിടുന്നതിന് വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുക, സാമ്പത്തികവും സാമൂഹികവുമായിവളർച്ചയ്ക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കുക എന്നിവയാണ് നടപടിയിലൂടെ ലോകബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്, ഡേവിസ് മൽപാസ് വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ 53 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 2000 ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് വൈറസ് ബാധ പരിശോധിക്കുന്നതിനും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിനും കൂടാതെ ലാബ് സൗകര്യങ്ങൾ വർധിപ്പിക്കുക, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങുക, പുതിയ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കുക എന്നിവയ്ക്ക് വേണ്ടിയും ഉപയോഗിക്കാമെന്ന് ലോകബാങ്ക് വ്യക്തമാക്കി.

Recommended Video

cmsvideo
മലയാളികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പ്രഖ്യാപനം | Oneindia Malayalam

ദക്ഷിണേഷ്യയിൽ ലോകബാങ്ക് പാകിസ്ഥാന് 200 മില്യൺ ഡോളറും അഫ്ഗാനിസ്ഥാന് 100 മില്യൺ ഡോളറും മാലദ്വീപിന് 7.3 മില്യൺ ഡോളറും ശ്രീലങ്കയ്ക്ക് 128.6 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്. മഹാമാരിയെ നേരിടാനായി അടുത്ത 15 മാസത്തിനുള്ളിൽ 160 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.കൊവിഡിൻറെ വ്യാപനം കുറയ്ക്കുന്നതിന് ലോക ബാങ്ക് ഗ്രൂപ്പ് വിശാലവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിച്ച് വരികയാണ്. കൂടാതെ 65 ലധികം രാജ്യങ്ങളിൽ ആരോഗ്യ പ്രതികരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മൽപാസ് പറഞ്ഞു.

'ചോദ്യം സിമ്പിൾ, 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്?''ചോദ്യം സിമ്പിൾ, 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്?'

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ... കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ സൗദിമക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ... കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ സൗദി

പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഏപ്രിൽ 5ന് രാത്രി 9ന്പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഏപ്രിൽ 5ന് രാത്രി 9ന്

English summary
covid; World Bank approves $1-billion emergency funds for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X