കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് തവണ കൊവിഡ് പോസിറ്റീവ്, അഞ്ചാമത്തെ പരിശോധനാ ഫലം നെഗറ്റീവ്, കനിക കപൂറിന് ആശ്വാസം!

Google Oneindia Malayalam News

ലഖ്‌നൗ: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പരിശോധനാ ഫലം നെഗറ്റീവ്. അഞ്ചാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നേരത്തെ നാല് തവണ കൊവിഡ് പരിശോധന നടത്തിയപ്പോഴും പോസിറ്റീവായത് ആശങ്ക ഉയര്‍ത്തിയിരുന്നു. നിലവില്‍ ഫലം നെഗറ്റീവ് ആണെങ്കിലും കനികയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവ് ആകുന്നത് വരെ കനിക കപൂര്‍ ആശുപത്രിയില്‍ തന്നെ തുടരും.

ലണ്ടനില്‍ നിന്ന് തിരികെ എത്തിയതിന് ശേഷമാണ് കനിക കപൂറിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. യാത്രാവിവരം മറച്ച് വെച്ചു എന്നാരോപിച്ച് കനികയ്ക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ തിരിച്ച് എത്തിയ ശേഷം നടത്തിയ പാര്‍ട്ടിയില്‍ പ്രമുഖര്‍ പങ്കെടുത്തതും ആശങ്ക ഉയര്‍ത്താന്‍ കാരണമായി. കനികയ്ക്ക് എതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Corona

ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലുളള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് 20നാണ് കനിക ലണ്ടനില്‍ നിന്ന് മുംബൈയില്‍ എത്തിയത്. തുടര്‍ന്ന് ലഖ്‌നൗവിലേക്ക് പോയി. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 29നടക്കം നടത്തിയ നാല് പരിശോധനകളിലും ഫലം പോസിറ്റീവ് ആയിരുന്നു.
ലണ്ടന്‍ യാത്രാ വിവരം കനിക മറച്ച് വെച്ചു എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

എന്നാല്‍ കനിക ഇത് നിഷേധിച്ചിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന പോലും നടത്താന്‍ തയ്യാറായത് എന്നാണ് കനികയുടെ ആരോപണം. ലഖ്‌നൗവില്‍ പാര്‍ട്ടി നടത്തിയിട്ടില്ല എന്നും കനിക പറയുന്നു. ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുളളവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതിയുടെ പരിപാടിയില്‍ ദുഷ്യന്ത് സിംഗ് പങ്കെടുത്തതോടെ ആശങ്ക വീണ്ടും ഉയര്‍ന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

വിവരക്കേട്, കുത്തിത്തിരിപ്പ്, അലമ്പുണ്ടാക്കൽ, പേടിപ്പിക്കൽ! ബൽറാമിന്റെ മറുപടിവിവരക്കേട്, കുത്തിത്തിരിപ്പ്, അലമ്പുണ്ടാക്കൽ, പേടിപ്പിക്കൽ! ബൽറാമിന്റെ മറുപടി

പ്രധാനമന്ത്രിയെ പിന്തുണച്ച് മമ്മൂട്ടി, 'ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്'പ്രധാനമന്ത്രിയെ പിന്തുണച്ച് മമ്മൂട്ടി, 'ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്'

വിവരക്കേടിന് പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്, അലമ്പ് ഉണ്ടാക്കരുത്, ബൽറാമിന് ചുട്ട മറുപടി!വിവരക്കേടിന് പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്, അലമ്പ് ഉണ്ടാക്കരുത്, ബൽറാമിന് ചുട്ട മറുപടി!

English summary
Covid19: Bollywood Singer Kanika Kapoor tests negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X