കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 600 കടന്നു, ഇന്ന് മാത്രം 145 പേർക്ക്! രാജ്യത്ത് 3000ലധികം രോഗികൾ!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. മൂവായിരത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇതുവരെ 3072 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിട്ടുളളത്. കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 75 ആയി ഉയര്‍ന്നു. രാജ്യത്താകെ 2784 പേരാണ് കൊവിഡ് ചികിത്സയില്‍ ഉളളത്. 212 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയും ദില്ലിയും തെലങ്കാനയും അടക്കമുളള ഇടങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 35 ആയി. ഇന്ന് മാത്രം മഹാരാഷ്ട്രയില്‍ 5 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 635 പേര്‍ക്കാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മാത്രം 145 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

Corona

തെലങ്കാനയില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കൂടുതലും നിസാമുദ്ദീനില്‍ നിന്ന് വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണെന്നാണ് വിവരം. രാജ്യതലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് കേസുകള്‍ 445 ആയി ഉയര്‍ന്നു. 301 പേര്‍ നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തമിഴ്നാട്ടിൽ 74 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 485 ആയി. സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തേനിയിൽ 53 വയസ്സുളള സ്ത്രീയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ആന്ധ്ര പ്രദേശില്‍ ഇതുവരെ 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആസാമില്‍ 24 പേര്‍ക്കും ബീഹാറില്‍ 30 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ കൊവിഡ് കണ്ടെത്തിയിരിക്കുന്നത് 105 പേരിലാണ്. ഹരിയാനയില്‍ 49 പേര്‍ക്കും ജമ്മു കശ്മീരില്‍ 75 പേര്‍ക്കും കൊവിഡ് ബാധയുണ്ട്. കര്‍ണാടകത്തില്‍ 128 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബില്‍ 57 പേര്‍ക്കും രാജസ്ഥാനില്‍ 200 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 149 പേര്‍ക്കാണ് കൊവിഡുളളത്. ഉത്തര്‍ പ്രദേശില്‍ 174 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 69 പേര്‍ക്കും കൊവിഡ് ഉണ്ട്.

ശരീരം വിറ്റ് ജീവിക്കാം എന്ന 'ഐഡിയ’ അറിയാത്ത മാധ്യമപ്രവര്‍ത്തകർ, പ്രതിഭയ്ക്ക് മറുപടിയുമായി സംവിധായകൻശരീരം വിറ്റ് ജീവിക്കാം എന്ന 'ഐഡിയ’ അറിയാത്ത മാധ്യമപ്രവര്‍ത്തകർ, പ്രതിഭയ്ക്ക് മറുപടിയുമായി സംവിധായകൻ

English summary
Covid19 Cases Cross 3,000 In India, More than 600 in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X