കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം!

Google Oneindia Malayalam News

അഹമ്മദാബാദ്: കൊവിഡ് മരണസംഖ്യ ഉയരുന്നതിനിടെ സമൂഹ വ്യാപന ആശങ്കയില്‍ ഗുജറാത്ത്. തിങ്കളാഴ്ച ഗുജറാത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ ആറായി ഉയര്‍ന്നിരുന്നു. ഇവരില്‍ മൂന്ന് പേരിലേക്ക് എങ്കിലും വൈറസ് എങ്ങനെ എത്തി എന്ന് ഇതുവരെ അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഇതിനകം കൊവിഡ് സ്ഥികരീച്ച പത്തോളം പേരിലും എങ്ങനെ വൈറസ് എത്തി എന്ന് കണ്ടെത്താനായിട്ടില്ല.

അഹമ്മദാബാദിലെ 23 കൊവിഡ് കേസുകളില്‍ ഏഴെണ്ണമെങ്കിലും പ്രാദേശിക വ്യാപനത്തിലൂടെ സംഭവിച്ചതാണ് എന്നാണ് കരുതുന്നത്. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക പട്ടിക ഇതുവരെ തയ്യാറാക്കാനും അധികൃതര്‍ക്കായിട്ടില്ല. മരണപ്പെട്ട ആറ് പേര്‍ക്കും കൊവിഡ് കൂടാതെ ഗുരുതരമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 46 വയസ്സുളള അഹമ്മദാബാദ് സ്വദേശിനി, ഗോമിത് പൂരില്‍ നിന്നുളള 47കാരന്‍ എന്നിവര്‍ക്ക് എവിടെ നിന്ന് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.

Corona

അഹമ്മദാബാദില്‍ 59 വയസ്സുളള ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനും ആരില്‍ നിന്നാണ് കൊവിഡ് പകര്‍ന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി ആയതിനാല്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് മൂലമാകാം വൈറസ് പകര്‍ന്നത് എന്നാണ് അധികൃതര്‍ കരുതുന്നത്. കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ നിരീക്ഷണം കര്‍ശനമാക്കാനൊരുങ്ങുകയാണ്.

അഹമ്മദാബാദിന് പിറകേ ഭാവ്‌നഗറിലും കൊവിഡ് രോഗികളുടെ ചരിത്രം കണ്ടെത്താനായിട്ടില്ല. അഞ്ച് പേരിലേക്കാണ് വൈറസ് എങ്ങനെ എത്തി എന്നത് അജ്ഞാതമായി തുടരുന്നത്. അക്കൂട്ടത്തില്‍ 45കാരിയായ സ്ത്രീ ഞായറാഴ്ച മരിച്ചിരുന്നു. ഇവര്‍ക്ക് വിദേശ യാത്രാ ചരിത്രമില്ല. എന്നാല്‍ ഇവരുടെ ഗ്രാമത്തില്‍ സൂറത്തില്‍ നിന്നുളള ചിലര്‍ എത്തിയിരുന്നു. അവരില്‍ നിന്നാകാം വൈറസ് ബാധയേറ്റത് എന്നാണ് സംശയിക്കപ്പെടുന്നത്. ഇത്തരം കേസുകള്‍ സാമൂഹ്യ വ്യാപനം വഴിയാകാം എന്നാണ് ഭാവ്‌നഗര്‍ മുന്‍സിപ്പല്‍ കമ്മീഷണറുടെ പ്രതികരണം. ഭാവ്‌നഗറില്‍ ഇതുവരെ 2 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
World gonna face global recession : Oneindia Malayalam

രാജ്‌കോട്ടില്‍ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലുളള 76കാരിക്ക് രോഗം പകര്‍ന്നത് ഏത് വഴിക്കാണെന്ന് കണ്ടെത്താനായിട്ടില്ല. ഗുജറാത്തിലാകെ 74 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1500 പേരെയാണ് ഇതുവരെ പരിശോധന നടത്തിയിട്ടുളളത്. തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 220 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിട്ടുണ്ട്. 11 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി താനെ സ്വദേശിയായ 50 വയസ്സുകാരനാണ് മരിച്ചിരിക്കുന്നത്.

English summary
Covid19: community transmission suspects in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X