കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജി പറഞ്ഞതല്ലേ... കാര്യമുണ്ടാവും!! പക്ഷേ, വൈറസ് ചത്തുപോകുന്ന് കരുതല്ലേ... അത് വ്യാജം!

  • By Desk
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് വീട്ടിലെ വെളിച്ചമെല്ലാം അണച്ചതിന് ശേഷം മട്ടുപ്പാവിലോ വാതില്‍ക്കലോ ചെറിയ വെളിച്ചം കൊളുത്തി നില്‍ക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനം. മെഴുകു തിരിയോ, മണ്‍ചെരാതോ, ടോര്‍ച്ചോ, എന്തിന് മൊബൈലിലെ ഫ്‌ലാഷ് ലൈറ്റോ വരെ തെളിയ്ക്കാം.

കൊറോണ എന്ന ഇരുട്ടിനെ അകറ്റുന്നതിന് പ്രതീകാത്മകമായ ഒരു വെളിച്ചം തെളിയ്ക്കല്‍ എന്നേ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവൂ. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞതല്ലേ, അത് സത്യമായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളും നമുക്ക് ചുറ്റിലും ഉണ്ട്.

മെഴുകുതിരിയോ മണ്‍ചെരാതോ രാജ്യം മുഴുവന്‍ 9 മിനിട്ട് നേരം ഒരുമിച്ച് കത്തിക്കുമ്പോള്‍ കൊറോണ വൈറസുകള്‍ ചത്തുപോകും എന്ന് വരെ വിശ്വസിക്കുന്ന കൂട്ടരുണ്ട്. അതിന് ചില മാതാചാരങ്ങളുടെ കൂട്ടിപിടിയ്ക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്ന ഫോര്‍വേര്‍ഡുകള്‍ തന്നെയാണ് ഇതിന്റെ ഉത്തമ തെളിവ്.

lighting candles

130 മെഴുകുതിരികൾ 9 മിനിട്ട് കത്തിച്ചുവച്ചാൽ അന്തരീക്ഷ ഊഷ്മാവ് 9 ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് ഒരു ഐഐടി പ്രൊഫസറെ ഉദ്ധരിച്ച് വാട്സ് ആപ്പുകളിൽ ഫോർവേർഡുകൾ പരക്കുന്നുണ്ട്.

എന്തായാലും ഇങ്ങനെ 9 മിനിട്ട് വെളിച്ചം തെളിയ്ക്കുന്നത് വൈറസിനെ ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. പക്ഷേ, തീയില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയില്ല എന്നത് സത്യമാണ്. പക്ഷേ, ഇവിടെ നമ്മള്‍ വൈറസിനെ അല്ല കത്തിക്കുന്നത് എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധി എന്തായാലും നല്ലതായിരിക്കും. പക്ഷേ, ഇതും പറഞ്ഞ് ചിലരുടെ ദുഷ്ടലാക്കും പുറത്താകുന്നുണ്ട്. ജനത കര്‍ഫ്യുവിന് വീട്ടുപടിക്കലോ മട്ടുപ്പാവിലോ നിന്നുകൊണ്ട് പാത്രത്തില്‍ മുട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും ഓര്‍മകാണുമല്ലോ. ആളുകള്‍ കൂട്ടംകൂടി നിന്ന് ആഘോഷിച്ച് തിമിര്‍ക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കലിന്റെ എല്ലാ ഗുണവും ആ ഒറ്റ സംഭവം കൊണ്ട് തീര്‍ന്നു. മാത്രമല്ല, വൈറസിന് 12 മണിക്കൂറില്‍ കൂടുതല്‍ ആയുസ്സില്ല, 14 മണിക്കൂര്‍ ജനത കര്‍ഫ്യു കഴിയുന്നതോടെ രാജ്യം കൊറോണ വൈറസ് മുക്തമാകും എന്ന് വരെ ഒരു കൂട്ടര്‍ ഇവിടെ പ്രചരിപ്പിച്ചു.

Recommended Video

cmsvideo
മോദിജീ പിണറായിയുടെ പത്രസമ്മേളനം ഒന്ന് കണ്ടുനോക്കൂ | Oneindia Malayalam

എന്തായാലും വ്യാജ വാര്‍ത്തകളില്‍ കുടുങ്ങാതിരിക്കുക. ലോക്ക് ഡൗണ്‍ കാലാവധി തീരും വരെ വീടുകളില്‍ തന്നെ തുടരുക. ദീപം തെളിയിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

English summary
Covid-19- False: Lighting candles on Sunday at 9 pm for 9 minutes will not kill Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X