കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികളെ കൊണ്ടുപോകുന്നത് മാലിന്യം കയറ്റുന്ന മിനി ട്രക്കിൽ; പ്രതിപക്ഷം രംഗത്ത്, വിവാദം

Google Oneindia Malayalam News

വിസിനഗരം(ആന്ധ്ര പ്രദേശ്): കൊവിഡ് രോഗികളെ മാലിന്യ ട്രക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയം സംഭവം വിവാദത്തിലേക്ക്. ആന്ധ്ര പ്രദേശിലാണ് സംഭവം. ഞായാറാഴ്ചയാണ് ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

വിസിനഗരം ജില്ലയിലെ നെല്ലിമാര്‍ല മുനിസിപ്പാലിറ്റിയില്‍ ആണ് സംഭവം. മാലിന്യം കയറ്റിക്കൊണ്ടുപോകുന്ന മുനിസിപ്പാലിറ്റിയുടെ മിനി ട്രക്കില്‍ മൂന്ന് കൊവിഡ് രോഗികളെ ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ആണ് ഉണ്ടായിരുന്നത്. പിപിഇ കിറ്റ് ധരിച്ച ഒരാളാണ് വാഹനം ഓടിക്കുന്നത്.

Andhra Covid

സംഭവം ഇപ്പോള്‍ പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ എന്‍ ചന്ദ്രബാബു നായിഡു തന്നെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റ്. എന്തുകൊണ്ടാണ് ഇവരെ മനുഷ്യരായി പരിഗണിക്കാത്തത് എന്നാണ് നായിഡുവിന്റെ ചോദ്യം.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam

മുനിസിപ്പാലിറ്റി വാഹനം ഒരിക്കലും കൊവിഡ് രോഗികളെ കൊണ്ടുപോകാനായി വിട്ടുനല്‍കിയിട്ടില്ല എന്നാണ് നെല്ലിമാര്‍ല മുനിസിപ്പാലിറ്റി കമ്മീഷണറുടെ പ്രതികരണം. തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് വാഹനം ഉപയോഗിച്ചിരിക്കുന്നത് എന്നും അവര്‍ പറയുന്നു.

രോഗികളെ അടിയന്തരമായി അടുത്തുള്ള മഹാരാജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (മിംസ്)ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി നാട്ടുകാര്‍ ചെയ്തതാണ് ഇത് എന്നാണ് കണ്ടെത്തിയിട്ടുള്ളത് എന്നും മുനിസിപ്പാലിറ്റി കമ്മീഷണര്‍ വിശദീകരിക്കുന്നുണ്ട്. പെട്ടെന്ന് കിട്ടിയത് അത് വഴി പോയ മുനിസിപ്പാലിറ്റി വാഹനം ആയിരുന്നു എന്നാണ് വിശദീകകരണം. പിപിഇ കിറ്റ് ധരിച്ച ഡ്രൈവറെ ഏര്‍പ്പാടാക്കിയതും നാ്ട്ടുകാര്‍ ആണെന്നാണ് വിശദീകരണം.

എന്തായാലും സംഭവത്തില്‍ ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രിയായ മിംസിലേക്ക് രോഗികളെ മാറ്റുകയായിരുന്നു. പ്രാഥാമികാരോഗ്യ കേന്ദ്രത്തിന്റെ അധികൃതര്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ സ്വയം ഏര്‍പ്പാട് ചെയ്‌തോളാം എന്നായിരുന്നത്രെ രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് പിപിഇ കിറ്റുകളും നല്‍കി. എന്നാല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തില്‍ ഇവര്‍ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍

അയോധ്യയിലെ മുഖ്യ പൂജാരി ക്വാറന്റൈനില്‍; സഹായിക്ക് രോഗം ബാധിച്ചതിന് പിന്നാലെ...അയോധ്യയിലെ മുഖ്യ പൂജാരി ക്വാറന്റൈനില്‍; സഹായിക്ക് രോഗം ബാധിച്ചതിന് പിന്നാലെ...

ദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം, നേട്ടത്തിന്റെ സൂചനദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം, നേട്ടത്തിന്റെ സൂചന

English summary
Covid19 patients transported to hospital in garbage truck, video spreading in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X