കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ അർത്ഥം ഇതാണ്; സാംപിത് പത്രയ്ക്കറിയാത്ത അർത്ഥം പറഞ്ഞ് പ്രധാനമന്ത്രി മോദി!

Google Oneindia Malayalam News

ദില്ലി: അടുത്തിടെ ചാനല്‍ ചര്‍ച്ചയില്‍ കൊവിഡ്19ന്റെ പൂര്‍ണരൂപം പറയാന്‍ ബിജെപി വക്താവ് സാംപിത് പത്രയോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. എബിപി ന്യൂസിന്റെ ശിക്കാര്‍ സമ്മേളന്‍ എന്ന പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവ് രോഹന്‍ ഗുപ്ത ഡോക്ടര്‍ കൂടിയായ സാംപിത് പത്രയുടെ ഉത്തരം മുട്ടിച്ചത്. അതിനിടെ ദേശീയ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിനിടെ കൊറോണയ്ക്ക് പുതിയ അര്‍ത്ഥം പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വീട്ടിലിരിക്കുന്ന ആളുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസിറ്റീവ് സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. അവയില്‍ ചിലത് തനിക്ക് ഇഷ്ടമായിട്ടുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രി ഒരു പോസ്റ്റര്‍ ക്യാമറയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി.

Corona

കൊറോണ എന്നെഴുതിയതിന് നേരെ ഒരു അക്ഷരവും എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. കൊറോണ= കോയി റോഡ്‌പേ നാ നികലേ( ആരും പുറത്തേക്ക് ഇറങ്ങരുത്) എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടിനകത്ത് തന്നെ തുടരാനാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

21 ദിവസം രാജ്യം പൂർണമായി അടച്ച് പൂട്ടുമ്പോൾ എന്ത് സംഭവിക്കും? ലോക്ക് ഡൗണിനെക്കുറിച്ച് അറിയേണ്ടത്21 ദിവസം രാജ്യം പൂർണമായി അടച്ച് പൂട്ടുമ്പോൾ എന്ത് സംഭവിക്കും? ലോക്ക് ഡൗണിനെക്കുറിച്ച് അറിയേണ്ടത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് എവിടെ ആണെങ്കിലും അവിടെ തന്നെ തുടരാൻ പ്രധാനമന്ത്രി നിർദേശിച്ചു. വീടിന് പുറത്തേക്ക് നിങ്ങള്‍ വെയ്ക്കുന്ന ഓരോ ചുവടും വീടിന് അകത്തേക്ക് കൊറോണ വൈറസിനെ കൊണ്ടുവരാനുളളതായിരിക്കും എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത് ഓരോ ഇന്ത്യക്കാരനേയും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ്. കൊവിഡിനെ നേരിടാൻ സാമൂഹിക അകലം പാലിക്കുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.തീ പടരുന്നത് പോലെയാണ് കൊവിഡ് വൈറസ് രാജ്യത്ത് പടരുന്നത്. ലോക്ക് ഡൌൺ എന്നത് ജനത കർഫ്യൂവിനേക്കാൾ കടുത്തതായിരിക്കും. കൊവിഡ് പ്രതിരോധത്തിനായി 15,000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവ് പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? കുറിപ്പ്കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവ് പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? കുറിപ്പ്

ട്രോളല്ല മോഹൻലാൽ, സിനിമയിലെ ദിവസക്കൂലിക്കാർക്ക് കൈത്താങ്ങ്, സംഭാവനയായി വൻ തുക!ട്രോളല്ല മോഹൻലാൽ, സിനിമയിലെ ദിവസക്കൂലിക്കാർക്ക് കൈത്താങ്ങ്, സംഭാവനയായി വൻ തുക!

 'ഇത് ഒഴിവാക്കാമായിരുന്നു, നേരത്തെ തയ്യാറെടുക്കണമായിരുന്നു', കേന്ദ്രത്തോട് രാഹുൽ ഗാന്ധി! 'ഇത് ഒഴിവാക്കാമായിരുന്നു, നേരത്തെ തയ്യാറെടുക്കണമായിരുന്നു', കേന്ദ്രത്തോട് രാഹുൽ ഗാന്ധി!

English summary
Covid19: PM Modi about expansion of the word Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X