കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിയെ വിടാതെ സോണിയാ ഗാന്ധി, വീണ്ടും മോദിക്ക് നിർദേശങ്ങൾ!

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് ലോക്ക് ഡൗണില്‍ ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പ് വരുത്തണമെന്ന് നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ കാരണം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ ഭക്ഷ്യക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. വലിയ ഭക്ഷ്യധാന്യ ശേഖരമുളള രാജ്യമാണ് ഇന്ത്യയെന്നിരിക്കെയാണ് ഈ സ്ഥിതിയെന്നും കത്തില്‍ സോണിയ ചൂണ്ടിക്കാട്ടുന്നു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 5 കിലോ ധാന്യം സൗജന്യമായി നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം ഇപ്പോഴുളള പ്രതിസന്ധിയും ഇനി മുന്നോട്ട് ജനജീവിതത്തിന് ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകളും മറികടക്കാന്‍ താന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുവെന്നും കത്തില്‍ സോണിയാ ഗാന്ധി പറയുന്നു.

Corona

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ വരുന്നവര്‍ക്ക് സൗജന്യമായി പത്ത് കിലോ ധാന്യം നല്‍കുന്നത് മൂന്ന് മാസത്തേക്ക് കൂടി നീട്ടണം എന്നാണ് സോണിയാ ഗാന്ധി ആവശ്യപ്പെടുന്നത്. അതായത് 2020 സെപ്റ്റംബര്‍ വരെ. ലോക്ക് കാരണമുണ്ടായ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ജനങ്ങളെ സഹായിക്കാന്‍ ഇത് ആവശ്യമാണ്. മാത്രമല്ല സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 6 മാസത്തേക്ക് 10 കിലോ ധാന്യം സൗജന്യമായി നല്‍കണം.

കടുത്ത ദുരിതത്തിലായിരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ അടക്കമുളളവര്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഉളളവര്‍ ആയിരിക്കണമെന്നില്ലെന്നും സോണിയാ ഗാന്ധി കത്തില്‍ പറയുന്നു. മാത്രമല്ല ദേശീയ ഭക്ഷ്യ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടാത്ത അനവധി പാവപ്പെട്ടവര്‍ക്കും ഭക്ഷണം ലഭിക്കണമെന്നും സോണിയ പറയുന്നു. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ റാകി സീസണില്‍ ലഭിക്കുന്ന ധാന്യം സൂക്ഷിക്കാന്‍ എഫ്‌സിഐക്ക് സ്ഥലവും ലഭിക്കും. ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ല എന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട് എന്നും സോണിയ കത്തില്‍ പറയുന്നു.

 മുഖ്യമന്ത്രീ... കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനൊക്കെ ഇവിടെല്ലാവർക്കുമറിയാമെന്ന് ബൽറാം! മുഖ്യമന്ത്രീ... കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനൊക്കെ ഇവിടെല്ലാവർക്കുമറിയാമെന്ന് ബൽറാം!

കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, കൊറോണയ്ക്കിടെ ആരോഗ്യമന്ത്രി പോലും ഇല്ലാതെ മധ്യപ്രദേശ്!കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, കൊറോണയ്ക്കിടെ ആരോഗ്യമന്ത്രി പോലും ഇല്ലാതെ മധ്യപ്രദേശ്!

കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!

English summary
Covid19: Sonia Gandhi writes another letter to PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X