• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഷീൽഡ് 780 രൂപ, കൊവാക്‌സിൻ 1410 രൂപ; സ്വകാര്യ ആശുപത്രികളിൽ പരമാവധി ഈടാക്കാവുന്ന വില പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: കൊവിഡ് വാക്‌സ്‌നുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് അമിത വില ഈടാക്കി ലാഭം കൊയ്യുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പരമാവധി വില നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.

കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, കൊവിഷീല്‍ഡ് വാക്‌സിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് ഈടാക്കാനാകുക. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന് പരമാവധി വില 1145 രൂപയാണ് ഈടാക്കാനാകുക. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പടെയാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍

സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന വാക്‌സിനേഷന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷണമെന്നും 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അമിത ചാര്‍ജ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍

അതേസമയം, രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വാക്‌സിന് യാതൊരു ചാര്‍ജും ഈടാക്കരുത്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനായി കേന്ദ്രം 44 കോടി ഡോസ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. കൊവിഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    ഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർ

    English summary
    Covishield At Rs 780, Covaxin At Rs 1,410; Maximum chargeable rates for private hospitals
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X