കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
നിലവിൽ രണ്ടാഴ്ചത്തെ ഇടവേളയാണ് രണ്ട് ഡോസുകൾ തമ്മിലുള്ളത്
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ എട്ട് ആഴ്ച വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. നിലവിൽ രണ്ടാഴ്ചത്തെ ഇടവേളയാണ് രണ്ട് ഡോസുകൾ തമ്മിലുള്ളത്. ഇത് വർധിപ്പിക്കാൻ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനും (എൻടിഎജിഐ) നാഷണൽ ടെക്സ്റ്റ് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് -19 (എൻഇജിവിസി) യും ഇരുപതാമത്തെ യോഗത്തിൽ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദേശം.

അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ഇത് ബാധകമാവുക. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്‌സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും. സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു. കോവിഷീൽഡ് വാക്സിൻ സ്വീകർത്താക്കൾ എന്നിവരെ പരിഷ്കരിച്ച ഡോസിംഗ് ഇടവേളയെ അറിയിക്കാനും പുതുക്കിയ ഡോസിംഗ് ഇടവേള പാലിക്കുന്നത് ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.
Recommended Video
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
അതേസമയം കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ ഭാവിയിൽ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമായേക്കും. ലോകമെമ്പാടുമുള്ള മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന കൊറോണ വാക്‌സിൻ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫാർമ കമ്പനിയായ പ്രേമാസ് ബയോടെക്ക്. ഇതിനായുള്ള ശ്രമങ്ങൾ പ്രേമാസ് തുടങ്ങിക്കഴിഞ്ഞു.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications