കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഷീൽഡ് വാക്‌സിൻ കേന്ദ്രത്തിന് ലഭിക്കുക ഒരു ഡോസിന് 200 രൂപ നിരക്കില്‍;100 മില്യൺ ഡോസുകൾക്ക് മാത്രം

Google Oneindia Malayalam News

മുംബൈ: കൊവിഡിനെതിരെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക വിലയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പറഞ്ഞു. 100 മില്യണ്‍ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് ഒരു ഡോസിന് 200 രൂപയ്ക്ക് കേന്ദ്രത്തിന് നല്‍കുമെന്നാണ് അദര്‍ പൂനവാല വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

covid

സാധാരണക്കാര്‍, ദുര്‍ബലര്‍, ദരിദ്രര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പിന്തുണയ്ക്കുന്നതിനായുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് ഞങ്ങള്‍ 100 മില്യണ്‍ ഡോസുകള്‍ 200 രൂപ എന്ന പ്രത്യേക വിലയ്ക്ക് നല്‍കുന്നതെന്നും അദര്‍ പൂനവാല പറഞ്ഞു. പിന്നീട് സ്വകാര്യ വിപണിയില്‍ ഒരു ഡോസിന് 1000 രൂപയ്ക്ക് വില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'കൊവിഷീല്‍ഡ്‌ വാക്‌സിനുകളുമായി പറന്നിറങ്ങി കാര്‍ഗോ വിമാനങ്ങള്‍; കൊവിഡ്‌ വാക്‌സിനുകള്‍ എത്തിച്ചു തുടങ്ങി'കൊവിഷീല്‍ഡ്‌ വാക്‌സിനുകളുമായി പറന്നിറങ്ങി കാര്‍ഗോ വിമാനങ്ങള്‍; കൊവിഡ്‌ വാക്‌സിനുകള്‍ എത്തിച്ചു തുടങ്ങി

രാജ്യത്ത് ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. കൊവിഷീല്‍ഡിനൊപ്പം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 30 കോടി പേര്‍ക്ക് വാക്സിന്‍ എത്തിക്കനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികളായ പൊലീസ് വിഭാഗം എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുക.

'സുപ്രീം കോടതിയെ ബഹുമാനിക്കുന്നു': ;കോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന്‌ കര്‍ഷകര്‍'സുപ്രീം കോടതിയെ ബഹുമാനിക്കുന്നു': ;കോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന്‌ കര്‍ഷകര്‍

തുടര്‍ന്ന് അമ്പതിവയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അമ്പത് വയസിനെ താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും വാക്സിന്‍ നല്‍കും. രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വാക്സിന്‍ വിതരണത്തിനുള്ള തീയതകി പ്രഖ്യാപിച്ചത്. ജനുവരി മൂന്നിനാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടര്‍ റാലി തടയാനുളള നീക്കവുമായി കേന്ദ്രം, 'സുപ്രീം കോടതി ഇടപെടണം'റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടര്‍ റാലി തടയാനുളള നീക്കവുമായി കേന്ദ്രം, 'സുപ്രീം കോടതി ഇടപെടണം'

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറിരാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറി

സ്റ്റേ സ്വാഗതാര്‍ഹം; നിയമം പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍സ്റ്റേ സ്വാഗതാര്‍ഹം; നിയമം പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍

മൂന്നര വര്‍ഷത്തിന് ശേഷം വിമാനം പറന്നു; കുടുംബ സംഗമത്തിന് വേദിയായി ദോഹ,റിയാദ് വിമാനത്താവളങ്ങള്‍മൂന്നര വര്‍ഷത്തിന് ശേഷം വിമാനം പറന്നു; കുടുംബ സംഗമത്തിന് വേദിയായി ദോഹ,റിയാദ് വിമാനത്താവളങ്ങള്‍

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

English summary
Covishield Vaccine Giving to Center price of Rs Rs.200 per dose; Only for 100 million doses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X